വീടിന്റെ ബാത്ത്‌റൂമിൽ വ്യാജവാറ്റ് നടത്തിയ കേസ് ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വീടിന്റെ ബാത്ത്‌റൂമിൽ വ്യാജവാറ്റ് നടത്തിയ കേസിൽ യുവാവ് പിടിയിൽ. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് നടത്തിയ റെയ്ഡിൽ കുളിമുറിയിൽ പ്രവർത്തിച്ചിരുന്ന വൻ സന്നാഹങ്ങളോടെയുള്ള വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്ന് എക്സൈസ് സംഘം 2000 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ആലപ്പുഴ പറവൂർ ഭാഗത്ത് വാടകയ്ക്ക് എടുത്ത വീടിന്റെ കുളിമുറിയിലാണ് വാറ്റിനുള്ള ഉപകരണങ്ങൾ സെറ്റ് ചെയ്കിരുന്നത്.ഇവിടെയുണ്ടായിരുന്ന അജേഷ് എന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാൾ വേറെയും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ആർ മനോജും സംഘവും ആലപ്പുഴ സർക്കിൾ ടീമും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഇ.കെ അനിൽ, പ്രിവെന്റീവ് ഓഫീസർ ജിജൂഷ് ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷെഫീക്ക്, അനിൽകുമാർ, രതീഷ് എന്നിവരും ആലപ്പുഴ സർക്കിൾ പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. മധു, മനോജ് വി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ആന്റണി എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....