ഇടുക്കി: വാഗമണ്ണിൽ 55.3 ഏക്കർ സർക്കാർ ഭൂമി വ്യാജപ്പട്ടയം ചമച്ച് മറിച്ചു വിറ്റ കേസിന്റെ അന്വേഷണം വിജിലൻസിനു കൈമാറി. ഇടുക്കി ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസിൽ സർക്കാർ ഉദ്യോഗസ്ഥർ പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതൊടൊപ്പം പൂപ്പാറയിൽ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ തിരിമറി നടത്തിയ സംഭവത്തിലും വിജിലൻസ് കേസെടുത്തു. എറണാകുളം ഇടപ്പള്ളി സ്വദേശി ഷേർളി ആൽബർട്ടിന്റെയും സഹോദരിയുടെയും പേരിൽ വാഗമൺ റാണിമുടിയിലുള്ള 10.52 ഏക്കർ ഭൂമി ഉൾപ്പെടെ തട്ടിയെടുക്കുകയും സർക്കാർ ഭൂമി കയ്യേറുകയും ചെയ്ത കേസിൽ പത്തു പ്രതികളാണുള്ളത്. 55.3 ഏക്കർ സർക്കാർ ഭൂമി കയ്യേറുകയും ഇതുൾപ്പെടെ 110 ഏക്കർ ഭൂമിക്ക് വ്യാജപട്ടയം ചമയ്ക്കുകയും ചെയ്തതതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കോട്ടയം തീക്കോയി സ്വദേശികളും ഒന്നും രണ്ടും പ്രതികളുമായ കെ.ജെ.സ്റ്റീഫനും മകൻ ജോളി സ്റ്റീഫനും സർക്കാർ ഉദ്യോഗസ്ഥനായ വി.കെ. നാരായണൻ നായരുടെ സഹായത്തോടെയാണ് വ്യാജപട്ടയമുണ്ടാക്കിയത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033