വനിത പഞ്ചായത്ത് പ്രസിഡന്റിനെ പരിക്കേൽപിച്ച കേസ്: പ്രതികൾക്ക് മൂന്നുവർഷം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി: പ​ള്ളി​ക്ക​ൽ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റാ​യി​രു​ന്ന യു​വ​തി​യെ ത​ള്ളി​യി​ട്ട് പ​രി​ക്കേ​ൽ​പിച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് മൂ​ന്നു​വ​ര്‍ഷ​വും 10 മാ​സ​വും വീ​തം ത​ട​വം 8,500 രൂ​പ വീ​തം പി​ഴ​യും വി​ധി​ച്ചു. പ​ള്ളി​ക്ക​ല്‍ വെ​ണ്ണാ​യൂ​ർ കൊ​ട​ക്കാ​ട്ട​ത്ത് അ​ബ്ദു​ല്‍ ല​ത്തീ​ഫ് (46), കോ​ഴി​പ്പു​റം കെ.​എ​സ് വീ​ട്ടി​ൽ ജു​നീ​ര്‍ (39), പ​ള്ളി​ക്ക​ൽ മ​ണ്ടാ​ട്ടു​പു​റം വീ​ട്ടി​ൽ യൂ​നു​സ് അ​ലി (44), വെ​ണ്ണാ​യൂ​ര്‍ ഫാ​യി​സ് മ​ന്‍സി​ല്‍ ഫ​വാ​സ് (44), പ​ള്ളി​ക്ക​ൽ പു​ൽ​പ​റ​മ്പ് ക​മ്പ​ള​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ല്‍ ഹ​മീ​ദ് (55) എ​ന്നി​വ​രെ​യാ​ണ് എ​സ്.​എ​സി, എ​സ്.​ടി സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​ൻ.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ എ​ട്ടു​മാ​സം വീ​തം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019 ന​വം​ബ​ർ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ 10.45ന് ​കോ​ഴി​പ്പു​റം എ.​എം.​യു.​പി സ്കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍ഡ് ഗ്രാ​മ​സ​ഭാ​യോ​ഗം ക്വോറം തി​ക​യാ​തെ പി​രി​ഞ്ഞി​രു​ന്നു. ഈ ​കാ​ര്യം മി​നി​റ്റ്സി​ല്‍ വാ​ർ​ഡ് മെം​ബ​ർ കൂ​ടി​യാ​യ പ്ര​സി​ഡ​ൻ​റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ സം​ഘം ചേ​ര്‍ന്ന് യോ​ഗം ന​ട​ക്കു​ന്ന മു​റി​യി​ൽ​വെ​ച്ച് പ്ര​സി​ഡ​ൻ​റി​ന് ത​ള്ളി​യി​ട്ട് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​പ​മാ​നി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ത​ട​ഞ്ഞു​വെ​ക്കു​ക​യും ചെ​യ്ത​താ​ണ് കേ​സ്. തേ​ഞ്ഞി​പ്പ​ലം പോലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി​മാ​രാ​യി​രു​ന്ന ജ​ലീ​ല്‍ തോ​ട്ട​ത്തി​ല്‍, പി.​സി. ഹ​രി​ദാ​സ​ന്‍ എ​ന്നി​വ​രാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. അ​ബ്ദു​ല്‍ സ​ത്താ​ര്‍ ത​ലാ​പ്പി​ല്‍ ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വി​ങ്ങി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍ കെ. ​സാ​ജ​ന്‍ സ​ഹാ​യി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) പന്തളം ഏരിയ കൺവെൻഷൻ : പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
പന്തളം : നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) പന്തളം ഏരിയ കൺവെൻഷൻ...

അടൂര്‍ നെല്ലിമൂട്ടില്‍പടി – കോട്ടമുകള്‍ കനാല്‍ റോഡില്‍ മനുഷ്യ വിസര്‍ജ്യം തള്ളുന്നു

0
അടൂര്‍ : അടൂര്‍ നഗരസഭയില്‍ ഉള്‍പ്പെടുന്ന നെല്ലിമൂട്ടില്‍പടി - കോട്ടമുകള്‍ കനാല്‍...

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി ; എഡിജിപിക്ക് വിശദീകരണ നോട്ടീസ് നൽകാനൊരുങ്ങി ഡിജിപി

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ച...

മൺറോത്തുരുത്തിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടി ; പോലീസ് അന്വേഷണം

0
കൊല്ലം : മൺറോത്തുരുത്ത് പേഴുംതുരുത്തിൽ , വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി....