ഉത്തർപ്രദേശിൽ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേസ് ; അ​ഭി​ഭാ​ഷ​ക​നെ വ​ധ​ശി​ക്ഷയ്ക്ക് വിധിച്ചു

For full experience, Download our mobile application:
Get it on Google Play

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ അ​ഭി​ഭാ​ഷ​ക​നെ കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചു. ദു​ർ​വേ​ഷ് കു​മാ​ർ എ​ന്ന​യാ​ളെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജി ഗ്യാ​നേ​ന്ദ്ര ത്രി​പാ​ഠി പ്ര​തി​ക്ക് 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​താ​വ് ലാ​ൽ​ത പ്ര​സാ​ദി​നെ​യും (76) അ​മ്മ മോ​ഹി​നി ദേ​വി​യെ​യും (75) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ദു​ർ​വേ​ഷ് കു​മാ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​താ​യി സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ സു​നി​തി കു​മാ​ർ പ​ഥ​ക് വ്യക്തമാക്കി.

2020 ഒ​ക്ടോ​ബ​ർ 13 ന് ​ബ​റേ​ലി​യി​ലെ മീ​ർ​ഗ​ഞ്ച് മേ​ഖ​ല​യി​ലാ​ണ് ദു​ർ​വേ​ഷ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ ഉ​മേ​ഷ് കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദു​ർ​വേ​ഷി​നെ​തി​രെ ഐ​പി​സി സെ​ക്ഷ​ൻ 302 (കൊ​ല​പാ​ത​ക​ത്തി​നു​ള്ള ശി​ക്ഷ), ആ​യു​ധ നി​യ​മം എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേസ് എടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...