തിരുവനന്തപുരം: പെട്രോൾ പമ്പ് മാനേജർ ബാങ്കിലടക്കാൻ കൊണ്ടുപോയ പണം കവർന്ന കേസിൽ റിമാൻഡിലായിരുന്ന റീൽസ് താരം മീശ വിനീതിനെയും സുഹൃത്തിനെയും ഇയാളുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ആഡംബര ജീവിതത്തിനും പെൺകുട്ടികളെ വലയിലാക്കാനുമാണ് മോഷണം തെരഞ്ഞെടുത്തതെന്ന് വിനീത് പോലീസിനോട് പറഞ്ഞു.
റിമാൻഡിലായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കേസിലെ ഒന്നാം പ്രതി കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ മീശ വിനീത് എന്ന വിനീത് (26), ഇയാളുടെ സുഹൃത്ത് ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ എസ്. ജിത്തു എന്നിവരെയാണ് കഴിഞ്ഞ ദിവസം വിനീതിന്റെ കീഴ്പേരൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.
കവർന്ന പണം കണ്ടെത്താനായില്ലെങ്കിലും ഇയാൾ പലർക്കായി പണം ക്രയവിക്രയം നടത്തിയത് രേഖപ്പെടുത്തിയ ഡയറി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് മംഗലപുരം എസ്.എച്ച്.ഒ സിജു കെ.എൽ പറഞ്ഞു. പിടിച്ചുപറി നടന്ന കണിയാപുരം എസ്.ബി.ഐ ശാഖക്ക് സമീപവും തെളിവെടുപ്പു നടത്തിയിരുന്നു. രണ്ടര ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് പട്ടാപ്പകൽ കവർച്ച നടത്തിയത്.
ജിത്തുവാണ് പണം തട്ടിയെടുത്ത് ഓടിയതെന്നും താൻ ഇയാളെ സ്കൂട്ടറിൽ രക്ഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും വിനീത് സി.ഐയോട് പറഞ്ഞു. മോഷണമുതലിൽനിന്നും കുറച്ചുപണം ജിത്തുവിന് നൽകിയശേഷം ബാക്കി തുകയുപയോഗിച്ച് വിനീത് ബുള്ളറ്റ് വാങ്ങുകയും മൊബൈൽ ഫോൺ നന്നാക്കുകയും കടം തീർക്കുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി.
ഇൻസ്റ്റഗ്രാമിലും റീൽസിലുമടക്കം സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വിനീത് ആഡംബര ജീവിതത്തിനുവേണ്ടിയും പെൺകുട്ടികളെയും വീട്ടമ്മമാരെയും വലയിലാക്കാനും പണത്തിനായാണ് മോഷണവും പിടിച്ചുപറിയുമൊക്കെ തൊഴിലാക്കി മാറ്റിയതെന്ന് സി.ഐ പറഞ്ഞു. വിനീതിന് ലഹരി സംഘങ്ങളു മായി ബന്ധമുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. കവർച്ചക്കു ശേഷം തൃശൂരിലേക്ക് പോകാൻ ഉപയോഗിച്ച വാടക കാർ കസ്റ്റഡിയിലെടുത്തതായി അന്വേഷണ സംഘം പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































