ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

വയനാട്: ചൂരൽമല ദുരന്തബാധിതരെ വഞ്ചിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷികമെത്തിയിട്ടും ദുരിതബാധിതർക്കായി കെപിസിസി പിരിച്ച ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ഇതുവരെ നൽകാൻ അവർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീട് നിർമ്മാണത്തിനായി രാഹുൽ ഗാന്ധി തറക്കല്ലിട്ടിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ എവിടെയും എത്തിയിട്ടില്ലെന്നും ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.

പോലീസ് അസോസിയേഷൻ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭരണം മാറിയപ്പോൾ നിലവിലുള്ള അസോസിയേഷനുകളെ ഇല്ലാതാക്കി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് സംഘടന പിടിച്ചെടുക്കാനുള്ള നീക്കമാണ് കോടതി തടഞ്ഞത്. അധികാരത്തിലേറി രണ്ട് മാസം തികയുന്നതിന് മുൻപേ ഇത്തരം ജനാധിപത്യവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ബജറ്റ് വിഹിതവും ഫണ്ടുകളും വെട്ടിക്കുറച്ചതിലൂടെ ഗ്രാമപഞ്ചായത്തുകൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. നൽകാനുള്ള തുക നൽകാതെ തദ്ദേശ ഭരണസംവിധാനത്തെ സർക്കാർ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ ഓഗസ്റ്റ് ഒന്ന്, മൂന്ന് തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലേക്കും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...