സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങി തമിഴ്നാട് സർക്കാർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ചിക്കൻ ബിരിയാണി നൽകാൻ ആലോചന. ആഴ്ചയിൽ ഒരു ദിവസം വിദ്യാർഥികൾക്ക് സ്കൂളുകളിൽ ചിക്കൻ ബിരിയാണി നൽകാനാണ് ആലോചിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് സംസ്ഥാന ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഈ നിർദേശം വന്നത്. അധ്യാപക സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത്തരമൊരു ആവശ്യം ഉയർന്നത്.

വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുമ്പോൾ ഗുണനിലവാരം കൂടിയ അരി പാചകത്തിനായി ഉപയോഗിക്കണമെന്നും ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി നൽണമെന്നും കൂടുതൽ പോഷകപ്രദമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നുമാണ് അധ്യാപകരുടെ സംഘടനാ സർക്കാരിനോട് നിർദേശിച്ചത്. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കും നൽകണമെന്നും അധ്യാപകരുടെ സംഘടന അഭ്യർത്ഥിച്ചു. നിലവിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്. പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും നൽകുന്നുണ്ട്. ഇത് മാറ്റി പ്ലസ് ടു വരെയുള്ള കുട്ടികൾക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകണമെന്നാണ് അഭ്യർത്ഥന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...