Saturday, May 4, 2024 8:29 am

ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസ് ; അഭിഭാഷകൻ സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്തേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്തേക്കും. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഓഫിസിൽ ഹാജരാകാനാണ് അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വലിയ തുക കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ് കണ്ടെത്തിയിരുന്നു. പണം നൽകിയ കക്ഷികളിൽ സിനിമ നിർമ്മാതാവിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. പണം തട്ടിയ അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചു.

ഒരു ജഡ്ജിയുടെ പേരിൽ മാത്രം സൈബി വാങ്ങിയത് 50 ലക്ഷം രൂപയാണ്. 72 ലക്ഷം കൈപ്പറ്റിയെന്നാണ് അഭിഭാഷകർ മൊഴി നൽകിയത്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയിട്ടുള്ളത്. സിനിമ നിർമ്മാതാവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത പീഡന കേസിൽ 25 ലക്ഷം ചെലവായി. 15 ലക്ഷം ഫീസ് ആയി സൈബി വാങ്ങി. ജഡ്ജിക്ക് കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ടെന്ന് സൈബി പറഞ്ഞതായി മൊഴി ലഭിച്ചിരുന്നു.

ആഡംബര ജീവിത രീതികളായിരുന്നു ഇയാളുടേത്. സ്വന്തമായി മൂന്ന് ലക്ഷ്വറി കാറുകളുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളായിരുന്നു ഇയാളുടേത്. സൈബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങൾ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സൈബി ജോസിനെതിരെ കോടതിയലക്ഷ്യ നടപടിയടക്കം ശുപാർശ ചെയ്ത് വിജിലൻസ് രജിസ്ട്രാർ കെവി ജയകുമാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് ശുപാർശ ചെയ്യുമെന്ന് ഹൈക്കോടതി വിജിലൻസ് വിഭാഗം അറിയിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെടിനിറുത്തൽ കരാർ ; ഒരാഴ്ചയ്ക്കുള്ളിൽ അംഗീകരിക്കണമെന്ന് ഇസ്രയേൽ

0
ടെൽ അവീവ്: തങ്ങൾ മുന്നോട്ടുവച്ച വെടിനിറുത്തൽ കരാർ ഒരാഴ്ചയ്ക്കുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ തെക്കൻ...

ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ അടിമുടി ദൂരൂഹത ; ചില ഉദ്യോഗസ്ഥര്‍ക്ക് പാലം തകർന്നതിൽ...

0
തിരുവനന്തപുരം: ഉദ്ഘാടനം നടക്കാനിരിക്കെ ആക്കുളത്തെ ചില്ല് പാലത്തിലുണ്ടായ പൊട്ടലിൽ അടിമുടി ദൂരൂഹത....

രാ​ഹു​ൽ ഗാ​ന്ധി അ​മേ​ഠി​യി​ൽ മ​ത്സ​രി​ക്കി​ല്ല, തീ​രു​മാ​നം ത​നി​ക്ക് ല​ഭി​ച്ച വ​ലി​യ അം​ഗീ​കാ​രം ; സ്മൃ​തി...

0
ഡ​ൽ​ഹി: അ​മേ​ഠി​യി​ൽ നി​ന്ന് മ​ത്സ​രി​ക്കി​ല്ലെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തീ​രു​മാ​നം ത​നി​ക്ക് ല​ഭി​ച്ച...

കേരളത്തെ നടുക്കിയ ടിപി വധത്തിന് 13 വയസ് ; ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും പുറത്തുവരാതെ...

0
കോഴിക്കോട് : ടി പി ചന്ദ്രശേഖരന്റെ പതിമൂന്നാം രക്ത സാക്ഷിത്വദിനം ഇന്ന്....