മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസ് ; കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: സംസ്ഥാന നഗരവികസന മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച കേസിൽ കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മന്ത്രി ബൈരതി സുരേഷിൻ്റെ ഓഫീസിൽ നിന്ന് സ്വർണാഭരണങ്ങളും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 300 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപയും അടങ്ങിയ ബാഗാണ് മോഷണം പോയത്. നവീൻ എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. നവീനാണ് മന്ത്രിയുടെ ഓഫീസിലേക്ക് ആഭരണങ്ങളും പണവും അടങ്ങിയ ബാഗുമായി എത്തിയത്. എന്നാൽ തിരികെ പോകുമ്പോൾ ഈ ബാഗ് എടുക്കാൻ മറന്നെന്നും തുടർന്ന് തിരികെ ഓഫീസിലെത്തിയെന്നും നവീൻ പരാതിയിൽ പറയുന്നു.

ഈ സമയത്ത് മന്ത്രിയുടെ ഓഫീസിൽ എവിടെയും ബാഗുണ്ടായിരുന്നില്ല. ഇതേ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് വിധാൻ സൗധയിലെ ഗ്രൂപ്പ് ഡി ജീവനക്കാരനായ ആൻ്റണിയുടെ സംശയകരമായ നീക്കങ്ങൾ ശ്രദ്ധിച്ചു. ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പിന്നാലെ നടത്തിയ തെളിവെടുപ്പിൽ നഷ്ടപ്പെട്ട സ്വർണത്തിൻ്റെ ഒരു ഭാഗവും പണവും കണ്ടെത്തി. അതേസമയം നവീൻ എന്തിനാണ് ഇത്രയും സ്വർണവും പണവുമായി മന്ത്രിയുടെ ഓഫീസിലെത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആൻ്റണിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മോഷണക്കുറ്റം ചുമത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....