വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ് ; കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര അനുമതി തേടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിമാനത്തിനുളളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിൻറെ അനുമതി തേടാൻ പോലീസ്. പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് ചുമത്തിയത് കൊണ്ടാണ് ഈ നീക്കം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തരെ ഇ.പി.ജയരാജൻ ആക്രമിച്ച കേസിൽ റിപ്പോർട്ട് കോടതിയിൽ വൈകാതെ സമർപ്പിക്കും. സ്വർണ കടത്ത് വിവാദങ്ങളുടെ പശ്ചാത്തിൽ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായായിരുന്നു വിമാനത്തിനുള്ളിലെ പ്രതിഷേധം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.

ഗൂഡാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്.ശബരിനാഥനും പ്രതിയാണ്. വധശ്രമം, ഗൂഡാലോചന എന്നിവക്കൊപ്പം വ്യമോയാന നിയമത്തിലെ വകുപ്പ് കൂടി ചുമത്തിയത് കൊണ്ടാണ് കേന്ദ്ര സർക്കാരിൻറെ അനുമതി തേടുന്നത്. കേസ് വലിയ വിവാദമായസാഹചര്യവും പരിഗണിച്ചാണ് നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലെ നടപടി. ഇൻഡി​ഗോ വിമാനത്തിലെ ഉദ്യോഗസ്ഥർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ മൊഴി പോലിസ് രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാക്കിയ കുറ്റപത്രത്തിൻറെ കരടും തയ്യാറാക്കി. പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന ലഭിച്ചാൽ പ്രസിക്യൂഷൻ അനുമതി പോലിസ് തേടും.

ഈ മാസം തന്നെ ഫൊറൻസിക് റിപ്പോർട്ട് നൽകണമെന്ന് പ്രത്യേക സംഘം ഫൊറൻസിക് ഡയറക്ടർറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ ഇ.പി.ജയരാജൻ തള്ളിയിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പിഎ സനീഷും ഗൺമാൻ അനിലും മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെട്ടെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഒടുവിൽ കോടതി നിർദ്ദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസ്സുകാരുടെ പരാതിയിൽ വലിതുറ പോലിസ് കേസെടുത്തത്. കേസിലും അടുത്തമാസം ആദ്യം റിപ്പോർട്ട് നൽകും. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ജയരാജൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്ന നിലയിൽ ഇപിക്ക് അനുകൂലമാകും പോലിസ് റിപ്പോർട്ടെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...