രക്ഷകനെ വിട്ടുപോകാൻ വിസമ്മതിച്ച് പൂച്ച ; ഒടുവില്‍ പൂച്ചയെ ദത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

അങ്കാറ : വേദനയുടെയും കണ്ണ് നീരിന്‍റെയും ഇടയിൽ അപൂർവ സ്‌നേഹ ബന്ധത്തിന്‍റെ കഥയാണ് തുർക്കിയിൽ നിന്നും പുറത്ത് വരുന്നത്. ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപെടുത്തിയയാളെ വിട്ടുപോകാൻ വിസമ്മതിക്കുകയാണ് ഒരു പൂച്ച. ഒടുവിൽ ആ പൂച്ചയെ രക്ഷപ്പെടുത്തിയ വ്യക്തി ദത്തെടുക്കുകയും ചെയ്തു. യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോയാണ് രക്ഷനെ വിട്ടുപോകാത്ത പൂച്ചയുടെ വാർത്ത സോഷ്യൽ മീഡിയയിൽ ആദ്യം പങ്കുവെച്ചത്.

മാർഡിൻ ഫയർ ഡിപ്പാർട്ട്മെന്റിലെ അംഗമായ അലി കാക്കസ് എന്നയാളാണ് പൂച്ചയെ രക്ഷിച്ചത്. അവശിഷ്ടം എന്നർഥമുള്ള ‘എൻകസ്’ എന്ന് പേരിട്ടിരിക്കുന്ന പൂച്ച രക്ഷാപ്രവർത്തകന്റെ തോളിൽ ഇരിക്കുന്നതും കളിക്കുന്നതുമെല്ലാമടങ്ങിയ വീഡിയോയും അദ്ദേഹം ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. പൂച്ചയെ ദത്തെടുത്ത വാർത്തയും അദ്ദേഹം തന്നെയാണ് ലോകത്തെ അറിയിച്ചത്. തുർക്കിയിലെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെട്ട പൂച്ചയെ കുറിച്ച് ഞാൻ ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. അതിൽ പുതിയ അപ്‌ഡേറ്റുണ്ട്. അദ്ദേഹം പൂച്ചയെ ദത്തെടുത്തിരിക്കുന്നു..’ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിനോടകം തന്നെ പോസ്റ്റ് അഞ്ച് ദശലക്ഷത്തിലധികം പേർ കാണുകയും 1.7 ലക്ഷം ലൈക്കുകളും നേടി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...