തൃശ്ശൂർ: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ. ദൈവത്തിന് മഹത്വമോ മനുഷ്യർക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നുവെന്ന് തൃശൂർ അതിരൂപതാ മുഖപ്പത്രം വിമർശിക്കുന്നു. തുടർച്ചയായ വികല നയങ്ങൾ തെളിയിക്കുന്നത് സർക്കാരിന്റെ ജനക്ഷേമമുഖമല്ല. വിഴിഞ്ഞവും, ബഫർസോണും പിൻവാതിൽ നിയമനങ്ങളും അടക്കമുള്ള വിഷയങ്ങൾ നിരത്തിയാണ് സർക്കാരിനെതിരായ വിമർശനം.
അതിരൂപതാ മുഖപത്രമായ കത്തോലിക്കാ സഭയുടെ പുതുവർഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സർക്കാരിനെ കടന്നാക്രമിച്ചുള്ള വിമർശനം. സമാധാനമാണ് സർക്കാർ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം. ജനക്ഷേമം നോക്കാതെയുള്ള സർക്കാർ നടപടികൾ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും, മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതമാകുന്നു, ജനദ്രോഹ നടപടികൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നത് സർക്കാരിൻറെ ശോഭ കെടുത്തുന്നുവെന്നും മുഖപ്പത്രം പയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































