പുതുശ്ശേരിഭാഗം ഗവ.എൽ.പി.സ്കൂളിലെ ക്ലാസ് മുറിയിൽ സീലിങ് ഇളകിവീണു

For full experience, Download our mobile application:
Get it on Google Play

പുതുശ്ശേരിഭാഗം : ഗവ.എൽ.പി.സ്കൂളിലെ ക്ലാസ് മുറിയിൽ സീലിങ് ഇളകിവീണു. ഏനാത്ത് പുതുശ്ശേരിഭാഗം സ്കൂളിന്റെ നാലാംക്ലാസ് മുറിയിലാണ് സീലിങ് ഇളകിവീണത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. അപകടത്തിൽ കുട്ടികൾക്ക്‌ അപായമില്ല. ഇന്റർവെൽ സമയമായതിനാൽ കൂടുതൽ കുട്ടികളും പുറത്തായിരുന്നുവെന്ന് പ്രഥമധ്യാപിക മഞ്ജു പറഞ്ഞു. ക്ലാസിൽ ഉണ്ടായിരുന്ന കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്കൂളിന്റെ മച്ചിൽ പാകിയിരുന്ന ഫൈബർ പാളിയാണ് ഇളകിവീണത്. 12 വർഷം പഴക്കമുള്ള സീലിങ്ങാണ്. ഇതിന് മുകളിൽ വ്യാപകമായ മരപ്പട്ടിശല്യം ഉണ്ട്. മേൽക്കൂരയുടെ ഷീറ്റ് പൊട്ടി വെള്ളം സീലിങ്ങിൽ കെട്ടിക്കിടന്നതാവാം അപകടത്തിന് കാരണമെന്ന് എൽ.എസ്.ജി.ഡി. ഏറത്ത് അസിസ്റ്റന്റ് എൻജിനീയർ സുനില പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ, ഗ്രാമപ്പഞ്ചാത്തംഗം ഡി.ജയകുമാർ എന്നിവർ സ്കൂൾ സന്ദർശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണ റിപ്പോർട്ട്‌ മന്ത്രിസഭ ചർച്ച ചെയ്യും ; സർക്കാർ...

0
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ്...

സമരത്തെ പിന്തുണച്ചതിനാൽ എഫ്.സി.ആർ.എ. രജിസ്ട്രേഷൻ പുതുക്കിയില്ല ; കേന്ദ്ര നടപടി റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചതിന്റെപേരിൽ രണ്ട് സന്നദ്ധസംഘടനകളുടെ...

ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം ; ഇന്നുമുതൽ വീണ്ടും മഴ കനക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ...

ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

0
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് യുവതി...