പൗരത്വ ഭേഭഗതി നിയമത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാൻ 6 മാസം കൂടി കേന്ദ്രത്തിന് സാവകാശം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി; പൗരത്വ ഭേഭഗതി നിയമത്തിൽ ചട്ടങ്ങൾ ഉണ്ടാക്കാൻ ആറ് മാസം കൂടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സാവകാശം അനുവദിച്ചു. രാജ്യസഭാ ആഭ്യന്തരകാര്യ പാർലമെന്ററി സമിതിയുടെതാണ് നടപടി. ഇത് എഴാം തവണയാണ് പൗരത്വ ഭേഭഗതി ചട്ടങ്ങൾ പ്രസിദ്ധീകരിയ്ക്കാൻ കേന്ദ്രം അധിക സമയം ആവശ്യപ്പെടുന്നത്. ലോകസഭയുടെ ആഭ്യന്തരകാര്യ പാർലമെന്ററി സമിതി ആഭ്യന്തര മന്ത്രാലയത്തിന്റെ അപേക്ഷ അടുത്ത ദിവസ്സം പരിഗണിയ്ക്കും.

2019 ഡിസമ്പർ 11 നാണ് പാർലമെന്റിന്റെ ഇരു സഭകളും പൗരത്വ ഭേഭഗതി ബിൽ പാസാക്കിയത്. ഇപ്പോൾ രാജ്യത്ത്‌ അസ്വസ്ഥതയും അനാവശ്യമായ പ്രശ്‌നങ്ങളുമുണ്ടാക്കി തെറ്റായ തങ്ങളുടെ നിലപാട്‌ അടിച്ചേൽപിക്കാനാണ്‌ സംഘ്‌പരിവാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമഭേദഗതി ഉടൻ നടപ്പാക്കുമെന്നാണ്‌ വാശിയോടെ കേന്ദ്രസർക്കാർ വക്താക്കൾ പറയുന്നത്‌. ഭീഷണിയുടെ സ്വരത്തിലാണവർ സംസാരിക്കുന്നത്‌. രാജ്യത്തിന്റെ ഒരുമയെ തകർക്കാനുള്ള വലിയ ശ്രമമാണ്‌ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതനിരപേക്ഷ ഭരണഘടന അംഗീകരിച്ച രാജ്യത്താണ്‌ മതാടിസ്ഥാനത്തിലുള്ള പൗരത്വനിയമഭേദഗതി കൊണ്ടുവന്നത്‌. പൗരത്വ നിയമഭേദഗതി രാജ്യത്തെ ഒരു വിഭാഗം ആളുകളിൽ വലിയ ആശങ്കയുണ്ടായി. പൗരനായി ജീവിക്കാൻ കഴിയുമോയെന്ന ആശങ്ക വന്നപ്പോൾ പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ ഇവിടത്തെ സർക്കാർ നിലപാടെടുത്തു. പൊതുവിൽ ആശ്വാസമായത്‌ സ്വീകരിച്ചു. രാജ്യം ആ നിലപാട്‌ ശ്രദ്ധിച്ചു. പല സംസ്ഥാനങ്ങളും ഈ നിലപാട്‌ ആവർത്തിച്ചു. പൗരത്വ നിയമഭേദഗതിപോലെ ഹിന്ദിയും അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്‌. – മുഖ്യമന്ത്രി പിണറായി വിമർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടിപിടിക്കേസ് പ്രതിയുടെ ആക്രമണം; വനിത എസ്‌ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്

0
കായംകുളം: പ്രതിയുടെ മര്‍ദ്ദനത്തില്‍ കായംകുളം പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്....

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം – മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുത് : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർത്ഥാടനകാലം പരാതി രഹിതമായിരിക്കണമെന്നും മുൻവർഷത്തെ പാളിച്ചകൾ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴികൾ മൂടിയില്ല ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ യാത്രാക്ലേശം രൂക്ഷം

0
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റോഡിന്റെ വശങ്ങളിൽ കേബിൾ സ്ഥാപിക്കുന്നതിനായി എടുത്ത...