ഡൽഹി: നിർമാണത്തിനിടെയുള്ള ദേശീയപാതാ തകർച്ചയുടെ ഉത്തരവാദിത്തം കരാറുകാർക്കെന്നു കേന്ദ്രം. ദേശീയ പാതാ നിർമാണത്തിനിടെ ഉണ്ടാകുന്ന തകർച്ചയെപ്പറ്റി വി. ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം അപകടങ്ങൾ രാജ്യമൊട്ടാകെ സംഭവിക്കുന്നുവെന്നത് മറുപടിയിൽ നിന്നും വ്യക്തമാണ്. രാജ്യത്തൊട്ടാകെ 4 വര്ഷം കൊണ്ട് പാത തകർന്നത് 8 ഇടങ്ങളിൽ ആണ്. രാജ്യസഭയിൽ മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള മറുപടി പ്രകാരം, വിവിധ സംസ്ഥാനങ്ങളിലായി ആകെ എട്ട് ഓൺ-സൈറ്റ് തകർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാല് വർഷം കൊണ്ട് ദേശീയപാതാ നിർമാണത്തിനിടെ തകർച്ച ഉണ്ടായത് എട്ട് തവണയാണെന്ന് മന്ത്രി അറിയിച്ചു. 2020–21ൽ ഹരിയാനയിൽ രണ്ടിടത്തും 2021-22 ൽ തമിഴ് നാട്ടിൽ രണ്ടിടത്തും നിർമാണത്തിനിടെ പാത തകരുന്ന സ്ഥിതിയുണ്ടായി. ആന്ധ്രപ്രദേശിൽ ഒരിടത്തും നിർമാണത്തിനിടെ പാത തകർന്നു. കേരളത്തിൽ 2022–23ൽ ഒരു തവണ അപകടമുണ്ടായപ്പോൾ , 2023-24 ൽ ഡൽഹിയിലും ആസാമിലും ഓരോ തവണയും നിർമാണത്തിനിടെ പാത തകർന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























