ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തെ വിമർശിച്ച് ലേഖനം എഴുതാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ സമീപിച്ചു ; ഗുരുതര ആരോപണം ഉന്നയിക്കാനൊരുങ്ങി സിപിഎം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: വയനാട് ഉരുൾപൊട്ടലിൽ സംസ്ഥാന സർക്കാറിനെ വിമർശിക്കുന്ന ലേഖനം എഴുതാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ സമീപിച്ചെന്ന ആരോപണം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി സിപിഎം. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ശിവദാസൻ രാജ്യസഭയിൽ നോട്ടീസ് നൽകി. ദ ന്യൂസി മിനുട്ട് റിപ്പോർട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാറിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. വയനാട്ടിൽ ഉരുൾപൊട്ടലിനിടയാക്കിയത് കേരള സർക്കാരിന്റെ നയങ്ങളാണെന്ന് സ്ഥാപിക്കാൻ ലേഖനങ്ങളും റിപ്പോർട്ടുകളും എഴുതാൻ ശാസ്ത്രജ്ഞരെയും ഗവേഷകരെയും ക​ണ്ടെ​ത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്നായിരുന്നു ന്യൂസ് മിനുട്ടിന്റെ റിപ്പോർട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ നിർദേശപ്രകാരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) ഗവേഷകരെ സമീപിച്ചു​.

ലേഖനങ്ങളെഴുതാൻ പി.ഐ.ബി സമീപിച്ച മൂന്ന് ഗവേഷകരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ന്യൂസ് മിനുട്ട് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ശാസ്ത്ര​ജ്ഞൻമാർ, ഗവേഷകർ, മാധ്യമപ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് കേരളസർക്കാർ വിരുദ്ധ ലേഖനങ്ങൾ എഴുതിക്കലാണ് ലക്ഷ്യം. സംസ്ഥാനത്ത് ഉരുൾപൊട്ടലിന് കാരണം ക്വാറികൾ അനുവദിക്കുന്ന സംസ്ഥാന നയങ്ങളാണെന്ന് സമർത്ഥിക്കുന്ന ലേഖനങ്ങളാണ് മന്ത്രാലയത്തിന് ആവശ്യം. ലേഖനങ്ങളിൽ വരേണ്ട കണ്ടന്റുകൾ ലേഖകന് കൈമാറും. എഴുതുന്ന ലേഖനങ്ങളിൽ ഇവ ഉൾപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...

രോഗികൾ ഇനി നിലത്തുകിടക്കേണ്ട ; മെഡിക്കൽ കോളേജിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ സജ്ജമാക്കുന്നു

0
കോഴിക്കോട് : മെഡിക്കൽകോളേജ് ആശുപത്രിയിൽ ജനറൽമെഡിസിനിലും അത്യാഹിത വിഭാഗത്തിലുമായി നിലത്തുകിടക്കുന്ന രോഗികളെ...