201 സർക്കാർ സ്‌കൂളുകൾ രണ്ട് വർഷത്തിനിടെ അടച്ചുപൂട്ടിയെന്ന കണക്കുമായി കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ 201 സർക്കാർ സ്‌കൂളുകൾ രണ്ട് വർഷത്തിനിടെ അടച്ചുപൂട്ടിയെന്ന കണക്കുമായി കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രേഖാമൂലം കെ രാധാകൃഷ്‌ണൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. 5014 സർക്കാർ സ്‌കൂളുകൾ സംസ്ഥാനത്തുണ്ടായിരുന്നത് 4809 ആയി കുറഞ്ഞുവെന്നാണ് 2021 ഏപ്രിൽ മുതൽ 2024 മാർച്ച് വരെയുള്ള കണക്കുകൾ അവതരിപ്പിച്ച് കേന്ദ്രമന്ത്രി പറഞ്ഞത്. ഇക്കാര്യത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം ആവശ്യപ്പെട്ടു.

ഇതെങ്ങനെയാണ് ഇത്തരമൊരു കണക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിക്ക് പാർലമെന്റിൽ പറയാൻ കഴിയുന്നത് എന്ന് വിടി ബൽറാം ചോദിച്ചു. കേരളത്തിൽ സർക്കാർ സ്ക്കൂളുകളുടെ എണ്ണം യഥാർത്ഥത്തിൽ കുറയുന്നുണ്ടോ? 2021-22 മുതൽ 2023-24 വരെയുള്ള രണ്ട് വർഷത്തിനുള്ളിൽ മാത്രം കേരളത്തിൽ 201 സർക്കാർ സ്ക്കൂളുകൾ കുറഞ്ഞു എന്നത് ഒറ്റനോട്ടത്തിൽ അവിശ്വസനീയമാണ്. സർക്കാർ എയ്ഡഡ് സ്ക്കൂളുകളേക്കൂടി ഉൾപ്പെടുത്തിയാണോ ഈ കണക്കുകൾ എന്നുമറിയില്ല. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും വി ടി ബൽറാം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...