Monday, January 13, 2025 12:08 pm

രാജ്യത്ത് മൊബൈല്‍ നമ്പര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നമ്പര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 10 അക്കമുള്ള മൊബൈല്‍ നമ്പര്‍ എസ്‌എംഎസ് പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.ഇത് സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ ടെലികോം കമ്ബനികള്‍ക്ക് നല്‍കിയിട്ടുണ്ട്. എസ്‌എംഎസ് മുഖാന്തരമുള്ള തട്ടിപ്പുകള്‍ക്ക് പൂട്ടിടുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ പുതിയ നീക്കം. എസ്‌എംഎസ് മുഖാന്തരമുള്ള പരസ്യങ്ങള്‍ അയക്കുമ്പോള്‍ XY – ABCDEF എന്ന ഫോര്‍മാറ്റാണ് ഉപയോഗിക്കേണ്ടത്. ഈ ഫോര്‍മാറ്റില്‍ മാത്രമാണ് എസ്‌എംഎസുകള്‍ അയക്കാനുള്ള അനുമതിയുള്ളത്. ഇവയെ ഔദ്യോഗിക എസ്‌എംഎസ് ഹെഡറായി അംഗീകരിച്ചിട്ടുണ്ട്.

എന്നാല്‍ ചില ടെലി മാര്‍ക്കറ്റിംഗ് കമ്പനികള്‍ പ്രമുഖ കമ്പനികളുടെ ഹെഡറുകള്‍ ഉപയോഗിച്ച്‌ അവരുടെ പരസ്യ ആവശ്യങ്ങള്‍ നിറവേറ്റാനായി ദുരുപയോഗം ചെയ്തിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. കൂടാതെ എല്ലാ കമ്പനികളുടെയും ഹെഡറുകള്‍ പുനപരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

0
കോഴിക്കോട് : ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്....

പത്തനംതിട്ട കൂട്ടബലാത്സംഗ കേസ് ; അറസ്റ്റിലായവരുടെ എണ്ണം 39, കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടാകും

0
പത്തനംതിട്ട : പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിന്...

പശുക്കളുടെ അകിട് അറുത്തുമാറ്റിയ സംഭവം ; കർണാടകയിൽ യുവാവ് അറസ്റ്റിൽ

0
ബെംഗളൂരു : മദ്യപിച്ച് ലക്കുകെട്ട് പശുക്കളുടെ അകിട് അറുത്തുമാറ്റി. കർണാടകയിൽ യുവാവ്...