ആലുവ: മെട്രോ സ്‌റ്റേഷന് സമീപം യൂട്യൂബറായ യുവതിക്ക് നേരെ അക്രമം നടത്തിയെന്ന പരാതിയില്‍ പ്രതികരണവുമായി ഓട്ടോ ഡ്രൈവര്‍മാര്‍.മോശം വാക്കുകള്‍ ഉപയോഗിച്ച് തട്ടിക്കയറാന്‍ വന്നത് പെണ്‍കുട്ടിയാണെന്നും തങ്ങളാരും അമാന്യമായി അവരോട് പെരുമാറിയിട്ടില്ലെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.”ഒന്നുരണ്ട് മാസക്കാലമായിട്ട് സ്കൂള്‍ കോളേജ് കുട്ടികളോട് യൂട്യൂബറായ യുവതിയും സംഘവും ഡബിള്‍ മീനിംഗുകളുള്ള പല ചോദ്യങ്ങളും ചോദിച്ചു വരുന്നുണ്ട്. മുകളില്‍ കിടക്കുന്നതാണോ താഴെക്കിടക്കുന്നതാണോ സുഖം? പിരീഡ്‌സ് ടൈമില്‍ കോളേജിലും കല്യാണത്തിനും പോകാമെങ്കില്‍ എന്തുകൊണ്ട് അമ്പലത്തില്‍ പൊയ‌്ക്കൂടാ? തുടങ്ങിയതായിരുന്നു പല ചോദ്യങ്ങളും.
ഒരുദിവസം സവാരിക്ക് കയറിയ ചിലര്‍ ഇതുമായി ബന്ധപ്പെട്ട് പരാതി പറയുന്നതും ഞങ്ങള്‍ കേട്ടു. അങ്ങനെയാണ് സംഭവദിവസം യൂട്യൂബറിനോട് കാര്യം തിരക്കിയത്. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് മോശമല്ലേ എന്നേ ഞങ്ങള്‍ ചോദിച്ചുള്ളൂ. കേട്ടയുടന്‍ ചാടിവന്ന് പറയാത്ത അനാവശ്യങ്ങളില്ല. ആ കുട്ടിയുടെ പിതാവിന്റെ പ്രായമുള്ളവരോട് പോലും മോശമായ കാര്യങ്ങള്‍ പറഞ്ഞു”.കഴിഞ്ഞദിവസമാണ് പരാതിക്കിടയായ സംഭവം നടന്നത്. യൂട്യൂബറായ യുവതി ചോദ്യം ചോദിച്ചതിന്റെ പേരില്‍ തന്നെ ഒരു സംഘം ആളുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി നല്‍കിയത്.