തിരുവനന്തപുരം: ശമ്പള വിവാദം, ആഡംബര റിസോര്‍ട്ടിലെ താമസം എന്നിവക്കു പിന്നാലെ, യുവജന കമ്മീഷന്‍ ചെയര്‍പേഴ്സന്‍ സ്ഥാനത്തു നിന്ന് ചിന്ത ജെറോമിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി.ചിന്ത അനുവദിക്കപ്പെട്ടതിലും അധികം കാലം പദവിയില്‍ തുടരുകയും അധികാരം ദുര്‍വിനിയോഗം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ ആണ് പരാതി നല്‍കിയത്.2014ല്‍ ആണ് സംസ്ഥാന യുവജന കമ്മീഷന്‍ നിലവില്‍ വന്നത്. 2016 ലാണ് ചിന്തയെ ചെയര്‍പേഴ്സനായി നിയമിച്ചത്. മൂന്നു വര്‍ഷമാണ് നിയമന കാലാവധി. യുവജന കമ്മീഷന്‍ നിയമം അനുസരിച്ച് രണ്ട് തവണയാണ് ഒരാള്‍ക്ക് തസ്തികയില്‍ തുടരാന്‍ കഴിയുക. എന്നാല്‍ നിയമനം നടത്തി ആറു വര്‍ഷം കഴിഞ്ഞിട്ടും ചിന്ത പദവിയില്‍ തുടരുകയാണ്. പ്രവര്‍ത്തന കാലാവധി അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂടി ശമ്പളം വാങ്ങിയെടുക്കാന്‍ മാത്രം അവര്‍ പദവിയില്‍ തുടരുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ചിന്തക്കെതിരെ പ്രതികരിച്ചതിന് തനിക്ക് വധഭീഷണിയുണ്ടായി എന്നും വിഷ്ണു സുനില്‍ നേരത്തേ പരാതി നല്‍കിയിരുന്നു.
യുവജന കമ്മീഷന്‍ ചെയര്‍പേഴ്സന്‍ സ്ഥാനത്തു നിന്ന് ചിന്ത ജെറോമിനെ നീക്കണം : യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നൽകി
RECENT NEWS
Advertisment