നെയ്യാറ്റിന്‍കര:പ്രമുഖ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ ഭാര്യയ്ക്ക് നേരെ അതിക്രമം. ഗോപിനാഥന്‍ നായരുടെ സഹോദരനും കൂട്ടരുമാണ് ആക്രമിച്ചത് എന്നാണ് ആക്ഷേപം.സരസ്വതിയമ്മയാണ് ആക്രമിക്കപ്പെട്ടത്. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ സരസ്വതിയമ്മയെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗോപിനാഥന്‍ നായര്‍ മരിച്ചതിന് ശേഷം ഇവര്‍ നെയ്യാറ്റിന്‍കരയിലുള്ള വീട്ടിലാണ് താമസം.
ഗോപിനാഥന്‍ നായരുടെ സ്മൃതികുടീരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമിക്കപ്പെടാന്‍ കാരണം എന്നാണ് നെയ്യാറ്റിന്‍കര പോലീസ് പ്രതികരിച്ചത്. ഗോപിനാഥന്‍ നായര്‍ മരിച്ചപ്പോള്‍ അന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നത് സഹോദരന്റെ പുരയിടത്തിലാണ്. അവിടെ സ്മൃതികുടീരം പണിയുന്നതിനോട് സഹോദരന് എതിര്‍പ്പുണ്ടായിരുന്നു. സ്മൃതികുടീരത്തിന്റെ ജോലികള്‍ക്കായി സരസ്വതിയമ്മ ജോലിക്കാരെ വിട്ടു. ഇത് സഹോദരന്‍ തടഞ്ഞു. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
വീട്ടില്‍ വീണു തലയ്ക്ക് പരുക്കേറ്റാണ് ഗോപിനാഥന്‍ നായര്‍ മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു മരണം. അതിനു ശേഷം വീട്ടില്‍ ഒറ്റയ്ക്കാണ് സരസ്വതിയമ്മ. ഗോപിനാഥന്‍ നായര്‍ക്ക് മക്കളില്ല. സരസ്വതിയമ്മയും പ്രായാധിക്യം കാരണമുള്ള പ്രശ്നങ്ങളാല്‍ വീര്‍പ്പ്മുട്ടുകയായിരുന്നു. അതിന്നിടയിലാണ് ഇവര്‍ക്ക് നേരെ ആക്രമണവും നടക്കുന്നത്. പ്രശ്നം അന്വേഷിക്കുന്നുണ്ടെന്നു നെയ്യാറ്റിന്‍കര ഡിവൈഎസ്പി .