പള്ളിയ്ക്കത്തോട്:കഴിഞ്ഞ ഇരുപത്തിനാല് വര്‍ഷമായി തങ്ങളുടെ അരികിലെത്തുന്ന അഗതികളെയും അശരണരെയും സ്വന്തം സഹോദരങ്ങളെപ്പോലെ സ്വീകരിച്ച്, സംരക്ഷിച്ച് വരുന്ന പള്ളിയ്ക്കത്തോട്, അരുവിക്കുഴിയിലെ ലൂര്‍ദ്ദ് ഭവന്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം നാലുമണിക്ക് സഹകരണ രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.ലൂര്‍ദ്ദ് ഭവന്‍ ട്രസ്റ്റിന്റെ ഇരുപത്തിനാലാമത് വാര്‍ഷിക ആഘോഷത്തിന് റെവ.ഫാ.ഡോ.സോണി തെക്കുംമുറിയില്‍ അദ്ധ്യക്ഷത വഹിക്കും.
മാനേജിംഗ് ട്രസ്റ്റി ജോസ് ആന്റണി സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് റെവ.ഫാ.റോയ് വടക്കേല്‍ അനുഗ്രഹപ്രഭാഷണം നടത്തും.റെവ. ഫാ.ജോര്‍ജ്ജ് പഴയപുര ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് വാര്‍ഷിക സന്ദേശം നല്‍കും. ട്രസ്റ്റ് അംഗം ജോയ് മൂങ്ങാമാക്കല്‍ കൃതജ്ഞത രേഖപ്പെടുത്തും.പള്ളിയ്ക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ്, പാമ്ബാടി ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ജോമോള്‍ മാത്യു, വാര്‍ഡ് മെമ്ബര്‍ ജെസ്സി ബെന്നി, എആര്‍എഫ്‌എസ്‌സി ബാങ്ക് പ്രസിഡന്റ് കെ. ഗോപകുമാര്‍, ജില്ലാ സാമൂഹികനീതി സീനിയര്‍ സൂപ്രണ്ട് എന്‍.പി.പ്രമോദ്കുമാര്‍, യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ പ്രസിഡന്റ് ജോജി മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് രാജീവ് എസ്, കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബി. അനില്‍കുമാര്‍, ജയശ്രീ ക്ലബ്ബ് പ്രസിഡന്റ് സുരേഷ് ബാബു. ആര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.