ആലപ്പുഴ: കേന്ദ്ര സംസ്ഥാന ബജറ്റില്‍ വ്യാപാരി ദ്രേഹ നടപടികള്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാരുകള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സമരരംഗത്ത്.28 ന് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും തിരുവനന്തപുരം ജില്ലാ കമ്മറ്റിയും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 25 മുതല്‍ 28 വരെ എല്ലാ ജില്ലകളിലും വാഹന പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുകയും -വില്‍ക്കുകയും ചെയ്യുന്ന ഹോട്ടല്‍ – ബേക്കറി തുടങ്ങിയ മേഖലകളില്‍ അശാസ്ത്രിയമായി നടപ്പിലാക്കിയ ഹെല്‍ത്ത് കാര്‍ഡും പെട്രേളിനും ഡീസലിനും വര്‍ദ്ധിപ്പിച്ച സെസും പിന്‍വലിക്കണം. കഴിഞ്ഞ കാല വാറ്റ് കണക്കുകള്‍ കുത്തിപൊക്കി ജി.എസ്.ടി ഉദ്യോഗസ്ഥര്‍ വ്യാപാരികളെ പീഡിപ്പിക്കുകയാണന്ന് രാജു അപ്സര പറഞ്ഞു.വ്യാപര ക്ഷേമനിധി വിഹിതം കുറച്ച നടപടി പിന്‍വലിക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ് വ്യാപാര മേഖലയെ സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗളായ ബി.സ ബില്‍ രാജ്, വര്‍ഗീസ് വല്യക്കന്‍, സുനീര്‍ ഇസ്മയില്‍, ബി.മുഹമ്മദ് നജീബ്, ജേക്കബ്ബ ജോണ്‍, എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.