ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വൈറസ് വ്യാപനം രൂക്ഷമായ 13 നഗരങ്ങളില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നത്. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നിലവിലെ സാഹചര്യം വിലയിരുത്തി. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ ഇരുപതിനായിരത്തിലേക്കും ഗുജറാത്തില്‍ മരണസംഖ്യ ആയിരത്തിലേക്കും അടുക്കുകയാണ്.

മുംബൈ, പൂനെ, താനെ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ജയ്പൂര്‍, ജോധ്പുര്‍ നഗരങ്ങളിലെ കൊവിഡ് സാഹചര്യം കേന്ദ്രസര്‍ക്കാര്‍ അവലോകനം ചെയ്തു. രാജ്യത്തെ എഴുപത് ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ പതിമൂന്ന് നഗരങ്ങളില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍. ഈ നഗരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ കേന്ദ്രം തയാറെടുക്കുന്നുവെന്നാണ് സൂചന. സംസ്ഥാനങ്ങളെ സഹായിക്കാന്‍ കൂടുതല്‍ വിദഗ്ധ സംഘങ്ങളെ നിയോഗിച്ചേക്കും. തമിഴ്‌നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 19372 ഉം മരണം 145 ഉം ആയി. ഗുജറാത്തില്‍ 367 പുതിയ കേസുകളും 22 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 15572 ഉം മരണം 960 ഉം ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1024 പോസിറ്റീവ് കേസുകളാണ്. ആകെ കൊവിഡ് കേസുകള്‍ 16281 ആയി. 13 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 316 ആയി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...