കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തുരങ്കം വെക്കുന്നു ; പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ തുരങ്കം വെക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോന്നിയിൽ എൽ. ഡി. എഫ് സ്ഥാനാർഥി അഡ്വ. കെ. യു ജനീഷ് കുമാറിന്റെ വിജയത്തിനായി ചേർന്ന എൽ. ഡി. എഫ് കോന്നി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു. ഡി. എഫ് ഭരണത്തിൻ കീഴിൽ കേരളം വികസന മുരടിപ്പ് നേരിടുന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുന്നത്. ജനങ്ങൾ എൽ. ഡി. എഫ് മുന്നണി സർക്കാരിൽ അർപ്പിച്ച വിശ്വാസം ജനങ്ങൾ നമ്മൾ ഒന്നൊന്നായി നടപ്പിലാക്കി. ഈ വികസന പ്രവർത്തനങ്ങൾ എല്ലാം ജനങ്ങൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ദേശീയ ഹൈവേ കേരളത്തിൽ ഉണ്ടാകില്ല എന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും ഈ കാര്യത്തിൽ നടപടികൾ മുന്നോട്ട് പോയി.

യു ഡി എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ദേശീയ ഹൈവേ നിർമ്മാണം തടസപ്പെടുന്നതിന് കാരണമായി തീർന്നത്. എന്താണ് ജനങ്ങളുടെ പ്രാഥമിക ബാധ്യത. ജനങ്ങളോട് പ്രതിബന്ധതയുള്ള മുന്നണി എന്ന നിലയിൽ കാര്യങ്ങൾ നടപ്പാക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങൾ പൂർത്തിയാക്കാൻ എൽ ഡി എഫ് ന് മാത്രമേ കഴിയുകയുള്ളൂ. നാടിന്റെ ഗതാഗത സൗകര്യം വർധിപ്പിക്കുക എന്നത് പ്രധാനകാര്യമാണ്. ഇതിനായാണ് റോഡുകൾ സഞ്ചാര യോഗ്യമാക്കിയത്. വികസനങ്ങൾ നടപ്പാക്കാൻ പണം ആവശ്യമാണ്. 2016 ൽ നമ്മൾ അധികാരത്തിൽ വന്നപ്പോൾ ഈ പ്രശ്നമാണ് നാം നേരിട്ടത്. ഇതിന് പരിഹാരമായാണ് കിഫ്‌ബിയിലൂടെ അമ്പതിനായിരം കോടിയേരി രൂപയുടെ പശ്ചാത്തല സൗകര്യം ഒരുക്കും എന്ന് പറഞ്ഞത്. എന്നാൽ ഒരുലക്ഷത്തിൽ അധികം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. എവിടെയായാലും കിഫ്‌ബിയുടെ സാക്ഷ്യംപത്രം കാണുവാൻ സാധിക്കും. ഇതിനെല്ലാം തുടർച്ച വേണമെങ്കിൽ എൽ. ഡി. എഫ് അധികാരത്തിൽ വരണം. ഇത് ജനങ്ങൾക്ക് അറിയാം.

കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. തൊണ്ണൂറ് ശതമാനത്തിലധികം പണവും വികസന മൂലധനത്തിലാണ് ചിലവിടുന്നത്. ഇത് നാടിന് പിന്നീട് വരുമാനമുണ്ടാക്കും. നമ്മൾ വലിയ ദുരന്തങ്ങൾ നേരിട്ടപ്പോഴും കേന്ദ്രം നമ്മളെ സഹായിച്ചില്ല. ഈ മനോഭാവത്തോടെയാണ് കേന്ദ്ര സർക്കാർ നമ്മളെ കാണുന്നത്. മഹാ പ്രളയത്തിൽ പോലും കേന്ദ്രം നമ്മെ അവഗണിച്ചു. ഏത് പ്രതിസന്ധിയെയും കേരളം അതിജീവിക്കും. എൽ. ഡി. എഫ് എന്നത് കേവലം മൂന്നക്ഷരമല്ല പ്രതിബദ്ധതയുള്ള മുന്നണിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി അധ്യക്ഷത വചിച്ചു. കെ. യു ജനീഷ് കുമാർ,സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി,സോമൻ പാമ്പായികോട്. റഷീദ് മുളന്തറ ,സി പി എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, എൽ ഡി എഫ് കൺവീനർ പി ജെ അജയകുമാർ,സി പി എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്,അഡ്വ. കെ എൻ സത്യാനന്ദപ്പണിക്കർ,എം. എസ് രാജേന്ദ്രൻ, ബി ആർ രാജീവ്‌ കുമാർ, അഞ്ചു അരവിന്ദ്, ആർ ബി രാജീവ് കുമാർ,രാജു നെടുവംമ്പുറം തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാഴ്ചക്കിടെ ഇടുക്കി ഡാമിൽ 20 അടി ജലനിരപ്പ് ഉയർന്നു ; വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം

0
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴ ഇടുക്കി ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെ...

ജെസ്നയുടെ തിരോധാന അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട...

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...