ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയിൽവേ ലൈനുകൾ നിർമിക്കുമെന്ന് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയിൽവേ ലൈനുകൾ നിർമിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 69 കിലോമീറ്ററും 20 കിലോമീറ്ററും നീളമുള്ള രണ്ട് റെയിൽവേ ലൈനുകൾ അസമിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമാണ് ഭൂട്ടാനിലേക്ക് നിർമിക്കുന്നത്. അസമിലെ കൊക്രജാറിൽ നിന്നും ഭൂട്ടാനിലെ ഗെലെഫുവിലേക്ക് 69 കിലോമീറ്റർ നീളമുള്ള റെയിൽവെ ലൈനാണ് നിർമിക്കുന്നത്. പശ്ചിമ ബംഗാളിലെ ബനർഹട്ടിൽ നിന്ന് ഭൂട്ടാനിലെ സംത്‌സേയിലേക്ക് 20 കിലോമീറ്റർ നീളമുള്ള പാളവും നിർമിക്കും. 69 കിലോമീറ്റർ റെയിൽവേ ലൈനിന് 3456 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 20 കിലോമീറ്റർ ലൈനിന് 577 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നു.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമാണ് ഈ പദ്ധതി വിശദീകരിച്ചത്. ഇന്ത്യയെ സംബന്ധിച്ചും ഭൂട്ടാനെ സംബന്ധിച്ചും വളരെയേറെ പ്രാധാന്യമുള്ളതാണ് ഈ റെയിൽവേ പദ്ധതികളെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. ഭൂട്ടാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഭൂട്ടാന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിൻ്റെ ഭൂരിഭാഗവും ഇന്ത്യൻ തുറമുഖങ്ങൾ വഴിയാണ്. അതിനാൽ തന്നെ മെച്ചപ്പെട്ട റെയിൽവേ സംവിധാനം അത്യാവശ്യമാണ്. കൊക്രജർ-ഗെലെഫു ലൈനിൽ ആറ് സ്റ്റേഷനുകൾ, രണ്ട് പ്രധാന പാലങ്ങൾ, 29 പ്രധാന പാലങ്ങൾ, 65 ചെറിയ പാലങ്ങൾ, രണ്ട് ഗുഡ്‌ഷെഡുകൾ, ഒരു ഫ്ലൈഓവർ, 39 അണ്ടർപാസുകൾ എന്നിവ നിർമിക്കും. നാല് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...