E20 പെട്രോൾ വിപണിയിലെത്തിയിട്ടും ഇന്ധനവില കുറയ്ക്കാതെ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ തുടങ്ങിയിട്ടും ഉപഭോക്താക്കൾക്ക് യാതൊരു വിലക്കുറവും നൽകാതെ കേന്ദ്ര സർക്കാർ. എഥനോൾ ചേർക്കുന്നതിലൂടെ ഇന്ധന ഇറക്കുമതി തുകയിൽ രാജ്യം ഭീമമായ ലാഭമുണ്ടാക്കുമ്പോഴും സാധാരണക്കാരനിൽ നിന്ന് പഴയ പെട്രോളിന്റെ ഉയർന്ന വില തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. ഇതിന് പുറമെ, കേന്ദ്ര സർക്കാരിന്റെ എഥനോൾ നയത്തിന് പിന്നാലെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ മകന്റെ ഉടമസ്ഥതയിലുള്ള എഥനോൾ നിർമാണ കമ്പനിക്ക് ഓഹരി വിപണിയിൽ കോടികളുടെ ലാഭമുണ്ടായെന്ന വിവരങ്ങളും പുറത്തുവരുന്നു. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുമ്പോൾ, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവിൽ വലിയ കുറവാണ് രാജ്യത്തിനുണ്ടാകുന്നത്. ഇതുവഴി പതിനായിരക്കണക്കിന് കോടി രൂപയുടെ വിദേശനാണ്യമാണ് കേന്ദ്ര സർക്കാർ ലാഭിക്കുന്നത്.

എണ്ണക്കമ്പനികളുടെ ഇറക്കുമതിച്ചെലവും കഴിഞ്ഞ ഒരു വർഷമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ സാമ്പത്തിക ലാഭത്തിന്റെ ചെറിയൊരു പങ്ക് പോലും സാധാരണക്കാരന് ലഭിക്കുന്നില്ല. E20 പെട്രോളിലൂടെ ജനങ്ങൾക്ക് നഷ്ടം മാത്രമാണ് മിച്ചം. എഥനോൾ ചേർക്കുന്നതുവഴി ഉൽപ്പാദനച്ചെലവ് നേരിയ തോതിൽ കുറയുന്നുണ്ടെങ്കിലും, ഉയർന്ന നികുതി നിരക്കുകൾ ഇന്ധന വില കുറയാതിരിക്കാൻ കാരണമാകുന്നു. ഇതിനുപുറമെ, എഥനോൾ കലർത്തിയ പെട്രോൾ പ്രത്യേക ടാങ്കറുകളിൽ എത്തിക്കേണ്ടി വരുന്നത് അടിസ്ഥാന വിലക്കുറവിനെ ഇല്ലാതാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...