പത്തനംതിട്ട: ചിറ്റാറിലെ യുവകർഷകനായിരുന്ന അന്തരിച്ച മത്തായിയുടെ കുടുംബത്തിന് സെൻറർ ട്രാവൻകൂർ ഡെവലപ്മെൻറ് കൗൺസിലിന്റെയും എല്ലാം വിഭാഗം ജനങ്ങളുടെയും സഹായത്തോടെ നിർമ്മിക്കുന്ന ഭവനത്തിൻ്റെ തറകല്ലിടൽ ചടങ്ങ് മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യക്കോസ് മാർ ക്ലിമ്മിസ് മെത്രപോലിത്ത നിർവഹിച്ചു.
റവ ഫാദർ ബസലേൽ റമ്പാച്ചൻ അധ്യക്ഷത വഹിച്ചു. മത്തായിയുടെ കുടുംബത്തിന് നീതി കിട്ടുന്നതിൽ കാലതാമസം ഉണ്ടാകുന്നതായും കുടുംബത്തിന് വീട് വേഗത്തിൽ പൂർത്തികരിക്കാൻ എല്ലാവരുടെയും സഹായം ആവശ്യമാണ് എന്ന് മെത്രപ്പോലിത്ത പ്രസംഗത്തിൽ പറഞ്ഞു. ഭവന നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി ആദ്യ തുക അഭിവന്ദ്യ മെത്രപ്പോലിത്ത തിരുമേനിയിൽ നിന്ന് മത്തായിയുടെ ഭാര്യ ഷിബാ മത്തായി, മക്കൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഫാദർ റ്റെറ്റസ്, ഫാദർ സാം , റവ വിഎസ് സ്കറിയ (ഡയക്ടർ മാർത്തോമ്മ മെത്രപ്പോലിത്തയുടെ അഭയം പദ്ധതിയുടെ കോ ഓർഡിനേറ്റർ ), ഫാദർ എബി, സെൻറർ ട്രാവൻകൂർ ഡെവലപ്മെൻറ് കൗൺസിൽ ചെയർമാൻ വിക്ടർ ടി തോമസ്, പ്രെഫ. ജി ജോൺ, മണിയാർ രാധാകൃഷ്ണൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ് വടശ്ശേരിക്കര ) അനിൽ കിഴക്കുപുറം, സ്ഥലം നൽകിയ ബേബിച്ചാൻ, കുഞ്ഞുഞ്ഞമ്മ, ജോസഫ് ഇടിക്കുള ,മനോജ് കുടപ്പന, സജി കുടപ്പന, ജോയൽ ചിറ്റാർ എന്നിവർ സന്നിഹിതരായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































