നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 20,028 സർവീസ് വോട്ടുകൾ ലഭിച്ചു. ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമാണെന്നും തെറ്റായ ഫലം നൽകിയാൽ നിയമനടപടി ഉണ്ടാകുമെന്നും രത്തൻ യു ഖേൽക്കർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാളെ പോസ്റ്റൽ ബാലറ്റ് വോട്ടുകൾ ആയിരിക്കും ആദ്യം എണ്ണുന്നത്. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോ​ഗിച്ചിട്ടുള്ളത്. സുരക്ഷക്ക് 32,301 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോ​ഗസ്ഥർക്ക് ക്യു ആർ കോഡ് ഉള്ള തിരിച്ചറിയൽ കാ‍ർഡ് നിർബന്ധമാക്കിയിട്ടുണ്ട്.

സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് ചുമതല. പെരുമാറ്റചട്ടം മെയ് 6 വരെ ബാധകമായിരിക്കും. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ വിജയാഘോഷം ജില്ലാ ഭരണകൂടങ്ങൾക്ക് വിലക്കാം. തെറ്റായ തെരഞ്ഞെടുപ്പ് ഫലം നൽകിയാൽ നിയമനടപടിയുണ്ടാകുമെന്നും തിരക്ക് കൂട്ടരുത് എന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇവിഎം എട്ടരയ്ക്ക് ശേഷമായിരിക്കും എണ്ണി തുടങ്ങുക. എല്ലാ സംശയങ്ങളും തീർത്ത ശേഷം മാത്രമായിരിക്കും എണ്ണൽ പൂർത്തിയാക്കുക. സ്ട്രോങ്ങ്‌ റൂം തുറക്കുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതി ഇല്ല. ഫലം പ്രഖ്യാപിക്കാൻ വൈകിട്ട് 5 മണിയാകുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകി : കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

0
ഹൈദരാബാദ്: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ തെലങ്കാനയിലെ മുതിർന്ന...

വീണ്ടും യുവതലമുറയെ കാണാൻ മോഹൻ ഭാഗവത് ; സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിൽ സംവാദം

0
നാഗ്പൂർ : സ്വാതന്ത്ര്യദിനത്തിൽ ജെൻസികളുമായി സംവദിക്കാൻ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്...

‘ആഭ്യന്തര മന്ത്രിയുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’ ; അമിത് ഷാ സഭയിൽ എത്താത്തതിൽ വിമർശനവുമായി...

0
ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി...

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...