Tuesday, April 15, 2025 7:55 pm

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും. നമ്മുടെ ഒരുമയേയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്‍റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി ആശംസിച്ചു. വിഷുവിന്‍റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ എന്നാണ് ഗവര്‍ണറുടെ ആശംസ.

മുഖ്യമന്ത്രിയുടെ വിഷു ആശംസ:                                                      ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകൾക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും കളിത്തൊട്ടിലാണ് നമ്മുടെ നാട്. എല്ലാ വിഭാഗങ്ങളിലുമുള്ളവർ ഒരുമിച്ചാഘോഷിക്കുന്നവയാണ് വിഷുവടക്കമുള്ള നമ്മുടെ ഉത്സവങ്ങൾ. നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങൾ. ഏവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.

ഗവർണറുടെ വിഷു ആശംസ:                                                                        വിഷുവിന്‍റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ.  പ്രകൃതി വിഭവങ്ങളെ പരിപാലിക്കുവാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന് ഈ വിഷു പുതിയ ഊർജ്ജം നൽകട്ടെ. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളിൽ വിഷുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.  ഈ ഉത്സവത്തിൽ മലയാളികൾക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

editing സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിശീലന ക്ലാസ് ജില്ലയിലെ കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് തൊഴിലാളികളുടെ...

മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച...

റാന്നിയില്‍ ഒരുമാസമായി കാർ ഉപേക്ഷിച്ച നിലയിൽ

0
റാന്നി: സംസ്ഥാന പാതയുടെ വശത്തായി കാർ ഉപേക്ഷിച്ച നിലയിൽ. പി...

വിദഗ്ദ്ധ ചികിത്സ ഇനി കുമ്പഴയിലും ; പോളി ക്ലിനിക്ക് നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട: പോളിക്ലിനിക്കായി ഉയർത്തിയ കുമ്പഴ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ ഇനി...