മുഖ്യമന്ത്രിക്ക് ചുമ, സംസാരിക്കാൻ ശബ്ദമില്ല ; ചങ്ങനാശ്ശേരിയിൽ പ്രസംഗം പെട്ടെന്ന് നിർത്തി പിണറായി മടങ്ങി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ചങ്ങനാശ്ശേരിയിലെ നവ കേരള സദസ്സ് വേദിയിൽ പ്രസം​ഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. മുഖ്യമന്ത്രിക്ക് ചുമ ആയതിനാൽ സംസാരിക്കാൻ ശബ്ദമില്ലാതെ പെട്ടെന്ന് പ്രസംഗം നിർത്തി മടങ്ങുകയായിരുന്നു. വേദിയിലെ ലൈറ്റിങ്ങിലും മുഖ്യമന്ത്രി പരാതി പറഞ്ഞിരുന്നു. തൊട്ടുമുന്നിൽ ലൈറ്റ് വച്ചിരിക്കുന്നതിനാൽ ജനക്കൂട്ടത്തെ കാണാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മളെ നല്ല വെളിച്ചത്ത് നിർത്തിയിട്ട് ജനങ്ങളെ ഇരുട്ടത്ത് നിർത്തും. അതാണ് ലൈറ്റിങ്ങുകാർ ചെയ്യുന്ന ഒരു ഉപകാരം. വെളിച്ചം മങ്ങിയതോടെ സദസ്സിലെ ജനബാഹുല്യം കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചങ്ങനാശ്ശേരിയിലെ നവ കേരള സദസ്സ് നടന്ന എസ് ബി കോളേജ് ഗ്രൗണ്ടിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഹിച്ചുള്ള നവ കേരള ബസ് കയറിയില്ല. ബസ്സിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി കാറിലാണ് വേദിക്കരികിൽ എത്തിയത്. വാഹനത്തിന്റെ അടിഭാഗം നിലത്തു തട്ടും എന്നതിനാലാണ് അകത്തേക്ക് കയറാഞ്ഞത്. മറ്റു മന്ത്രിമാർ നടന്നാണ് വേദിയിൽ എത്തിയതും തിരിച്ചുപോയതും. നേരത്തെ നവ കേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പല സ്കൂളുകളിലും മതിൽ പൊളിച്ചത് ഏറെ ചർച്ചയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...