കോഴിക്കോട് തൂത്തുവാരി യുഡിഎഫ് ; സമ്പൂർണ്ണ വിജയം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സമ്പൂർണ്ണ വിജയം. ഒരു സീറ്റ് എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്ത യു.ഡി.എഫ്. മറ്റ് മൂന്ന് സീറ്റുകളിലും വിജയിച്ചു. വില്യാപ്പള്ളി പഞ്ചായത്തിലെ 16-ാം വാർഡ് ചല്ലിവയൽ എൽ.ഡി.എഫിൽ നിന്നും യു.ഡി എഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ 110 വോട്ടിന് സിപിഎം ജയിച്ച വാർഡ് 311വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥി എൻ.ബി. പ്രകാശൻ ജയിച്ചു. വാണിമേൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചു. കോൺഗ്രസിലെ അനസ് നങ്ങാണ്ടി 444 വോട്ടിന്റ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കഴിഞ്ഞ തവണ ലീഗ് വിമതനായിരുന്നു ഇവിടെ ജയിച്ചത്. മടവൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാളൂർ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി.

മുസ്ലീം ലീഗിലെ സിറാജ് ചെറുവലത്താണ് 234 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അബ്ബാസ്. ഒ.കെ. 376 വോട്ടും ബി.ജെ.പി. സ്ഥാനാർത്ഥി വാസുദേവൻ അടിരിപ്പാട് 34 വോട്ടും നേടി. മാവൂർ ഗ്രാമപഞ്ചായത്തിലെ പാറമ്മൽ വാർഡ്‌ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി റസാഖ് വളപ്പിൽ 271 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 302 വോട്ട് നേടിയ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥി പി.എം. മുനീറാണ് രണ്ടാമത്. 215 വോട്ടുമായി എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 580 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...