മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും, കേൾക്കാൻ ചെവിയും ഇല്ലാതായി ; കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഇല്ലാതായെന്നും മേഘ രഞ്ജിത്തിൻ്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി ഇതിനെ ഒക്കെ ന്യായീകരിക്കുകയാണ്. പ്രവർത്തകരെ അക്രമിക്കുന്നതിന് കണക്കില്ലാത്ത അവസ്ഥയാണ്. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരിക്കേറ്റ പെൺകുട്ടിയെ സന്ദർശിച്ചു. വളരെ ഗുരുതരമായ പരിക്കുകളാണ് അവർക്കുള്ളത്. ആൺപോലീസുകാരാണ് പെൺകുട്ടിയെ മർദ്ദിച്ചത്. എന്താണ് ഇതിൽ നിന്ന് പിണറായി വിജയൻ നേടിയത് എന്ന് മനസിലാവുന്നില്ല. മർദനം മൂലം സമരത്തിൻ്റെ ശക്തി കുറഞ്ഞില്ല, കൂടിയിട്ടെ ഉള്ളൂ. ഇങ്ങനെ അടിച്ചില്ല എങ്കിൽ നേരത്തെ സമരത്തിൻ്റെ ശക്തി കുറഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്ക് എക്സാലോജിക് ഇടപാട് പേടിസ്വപ്നമായി മാറിയതിനാലാണ് അയോധ്യാക്കേസില്‍ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥനെ കേരള സര്‍ക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയത്. ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല. സുപ്രീംകോടതിയില്‍ കെ.എസ്.ഐ.ഡി.സിക്ക് സ്വന്തം സ്റ്റാന്റിങ് കോൺസൽ ഉള്ളപ്പോഴാണ് ക്ഷേമപെന്‍ഷന്‍ പോലും നല്‍കാന്‍ പണമില്ലാത്തപ്പോള്‍ 25 ലക്ഷം രൂപ മുടക്കി ഈ അഭിഭാഷകനെ ഇറക്കുന്നത്. സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംഘപരിവാര്‍ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...