ശബരി കെ റൈസ് വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ശബരി കെ റൈസ് വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കിലോയ്ക്ക് 10-11 രൂപ നഷ്ടം സഹിച്ചാണ് കെ റൈസ് വിപണിയില്‍ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിലോയ്ക്ക് 40 രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അരി എടുക്കുന്നത്. ഇത് 29 മുതല്‍ 30 രൂപ വരെ സബ്സിഡി നിരക്കിലാണ് ജനങ്ങൾക്ക് നൽകുന്നത്. അതായത് കിലോക്ക് 10 -11 രൂപ നഷ്ടം സഹിച്ചാണ് സര്‍ക്കാണ് കെ റൈസ് വിപണിയിലെത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സപ്ലൈകോയ്ക്ക് പല ബ്രാന്‍ഡുകളോടും മത്സരിക്കേണ്ടി വരുന്നു. കെ റൈസ് അരി അഞ്ച് കിലോ കിട്ടുമ്പോൾ ബ്രാന്റ് ചെയ്യാത്ത 5 കിലോ വേറെയുമുണ്ടെന്ന് പറഞ്ഞു മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാർ തോന്നിയത് ചെയ്യുകയാണ്. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത നടപടികൾ എല്ലാ മേഖലകളിലും കേന്ദ്രം നടപ്പാക്കുന്നു. 10 രൂപക്ക് നൽകിയിരുന്ന അരിയാണ് 29 രൂപയ്ക്ക് ഭാരത് റൈസായി നൽകുന്നത്. 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുന്നു. 10 രൂപ ലാഭം എടുത്താണ് ഭാരത് റൈസിന്‍റെ വിൽപനയെന്നും മുഖ്യമന്ത്രി വിമർശിച്ചു. പൊതു വിതരണ മേഖല ശക്തിപ്പെടുത്തുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...