നിയമസഭയ്ക്കുള്ളിലെ സംഘർഷം പ്രതിപക്ഷം ബോധപൂർവ്വം സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയ്ക്കുള്ളിലെ സംഘർഷം പ്രതിപക്ഷം ബോധപൂർവ്വം സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ നിന്ന് അടിയേറ്റപ്പോൾ ഇവിടെ വന്ന് ബഹളം വെച്ച് കാര്യം നേടാം എന്നായി പ്രതിപക്ഷത്തിന്. നിയമമന്ത്രി ഹൈക്കോടതി വിധിയെ പറ്റി കൃത്യമായി പറഞ്ഞു അത് പ്രതിപക്ഷനേതാവ് കേട്ട ഭാവം നടിച്ചില്ല. സ്വർണ്ണക്കൊള്ള കൈകാര്യം ചെയ്യുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർദേശങ്ങൾ നൽകുന്നതും അന്വേഷണം വിലയിരുത്തുന്നതും ഹൈക്കോടതിയാണ്. കോടതിയുടെ പരാമർശം പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രകോപനപരമായ അന്തരീക്ഷവും സഭയിൽ ഉണ്ടായിരുന്നില്ല. ബാനറിൽ ഉപയോഗിച്ചിരിക്കുന്ന വടികൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലാൻ ശ്രമിച്ചപ്പോഴാണ് അവർ അത് പിടിച്ചു വാങ്ങിയത്. സ്പീക്കറുടെ ഡയസിലേക്ക് നേരെ ചാടിക്കയറുകയായിരുന്നു. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങളാണ് പ്രതിപക്ഷം കാട്ടിയത്. അക്രമത്തെ പൂർണ്ണമായും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അതിക്രമത്തെ സഭ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...