യുദ്ധഭീതി ഒഴിയുന്നു ; അമേരിക്കയും ഇറാനും തമ്മിൽ ചർച്ചക്ക്

For full experience, Download our mobile application:
Get it on Google Play

തെഹ്റാന്‍: ഗൾഫ്​ മേഖലയിൽ ഉരുണ്ടുകൂടിയ യുദ്ധഭീതിക്ക്​ താൽക്കാലിക ആശ്വാസം പകർന്ന്​ അമേരിക്കയും ഇറാനും തമ്മിൽ ചർച്ചക്ക്​ വേദിയൊരുങ്ങുന്നു. വെള്ളിയാഴ്​ച തുർക്കിയിലെ ഇസ്തംബുളിൽ ആദ്യഘട്ട ചർച്ച നടക്കും എന്നാണ്​ റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് ഇറാന്‍ നോക്കുന്നത്. അമേരിക്കയുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ നയതന്ത്ര മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ വെള്ളിയാഴ്ച ഇസ്താംബൂളിൽ നടക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഇറാനിയൻ, യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്‌ചിയും ഈ ചർച്ചയിൽ പങ്കെടുത്തേക്കും. ഖത്തർ, തുർക്കി, ഈജിപ്ത്, ഒമാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട നയതന്ത്ര ചർച്ചകളുടെ ഫലമായി തുർക്കിയിൽ വെച്ചൊരു കൂടിക്കാഴ്ചക്ക് സാധ്യതയുണ്ടെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്‌പിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

0
ഇടുക്കി: പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍....

ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ശാസ്താംകോട്ട : ആറുമാസമായി ഒന്നിച്ചുതാമസിച്ചുവന്നിരുന്ന യുവതിയേയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ചനിലയിൽ...

അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസ് ; അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ കസ്റ്റഡിയിൽ...

0
കോഴിക്കോട്: അധ്യാപികമാർ പ്രതിയായ വടകര എംഡിഎംഎ കേസിൽ അഞ്ചാം പ്രതി...

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...