ആറ് വയസ് പ്രായമുള്ള മകളെ കനാലിൽ മുക്കിക്കൊന്ന് അച്ഛൻ

For full experience, Download our mobile application:
Get it on Google Play

നന്ദേത് : പഞ്ചായത്ത് ഭരിക്കാൻ തടസമായത് രണ്ട് കുട്ടികളെന്ന നിബന്ധന. ആറ് വയസ് പ്രായമുള്ള മകളെ കനാലിൽ മുക്കിക്കൊന്ന് അച്ഛൻ. മഹാരാഷ്ട്രയിലെ നന്ദേതിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ക്രൂരത. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ 28കാരന് തടസമായിരുന്നത് രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂവെന്ന നിബന്ധനയായിരുന്നു. മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതിയില്ല. മഹാരാഷ്ട്ര തെലങ്കാന അതിർത്തിയിലെ മുഖേദ് താലൂക്കിലെ കെരൂർ സ്വദേശിയായ 28കാരനാണ് സ്വന്തം മകളെ കനാലിൽ മുക്കി കൊന്നത്. ജനുവരി 29നാണ് ഇയാൾ നിസാമബാദിലേക്ക് മകൾ പ്രാച്ചിയുമായി ബൈക്കിൽ എത്തിയത്. ഇതിന് ശേഷം നിസാമാബാദിലെ ഒരു കനാലിൽ മകളെ മുക്കിക്കൊന്ന ശേഷം തിരിച്ച് വീട്ടിലെത്തി. കുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് നൽകിയ ചിത്രം നാട്ടുകാരിൽ ചിലർ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് ഇയാൾക്കുണ്ടായിരുന്നത്.

പാണ്ഡുരംഗിന് ആദ്യം പിറന്നത് ഇരട്ട പെൺകുട്ടികളായിരുന്നു. മഹാരാഷ്ട്രയിൽ വരാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്യമിട്ടിരുന്ന യുവാവിന് മത്സരാർത്ഥിക്ക് രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂവെന്ന നിബന്ധന തടസമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആയിരുന്നു 28കാരൻ പദ്ധതിയിട്ടിരുന്നത്. മത്സരിക്കാനുള്ള ആഗ്രഹം നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞപ്പോൾ ഒരു കുട്ടിയെ ദത്തുനൽകാനായിരുന്നു ഇയാൾക്ക് ലഭിച്ച ഉപദേശം. മകന്റെ ജനന സർട്ടിഫിക്കറ്റിൽ തിരിമറി നടത്താൻ പൂനെയിലെ കോർപ്പറേഷൻ ഓഫീസിനെ ഇയാൾ സമീപിച്ചിരുന്നു.  കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നടക്കാതെ വരികയായിരുന്നു. ഇതോടെയാണ് കുട്ടികളിലൊരാളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. മകളെ കൊന്ന ശേഷം തിരിച്ച് ഗ്രാമത്തിലെത്തിയ ഇയാൾ കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകാനായിരുന്നു പദ്ധതി. സ്വന്തം ഗ്രാമത്തിൽ നിന്ന് 90കിലോമീറ്റർ അകലെയുള്ള കനാലിലാണ് ആറുവയസുകാരിയെ ഇയാൾ മുക്കിക്കൊന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവത്തെത്തുടർന്ന് അമിത രക്തസ്രാവം , മലപ്പുറത്ത് 24 വയസുകാരി മരിച്ചു

0
മലപ്പുറം: പ്രസവ ശേഷമുണ്ടായ അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി മരിച്ചു. മഞ്ചേരി മാരിയാട്...

അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

0
കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത...

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...

ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സന്ദര്‍ഭം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന്...

0
പത്തനംതിട്ട: ആറന്‍മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ...