മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമാണ് മൂന്നാർ ഹിൽ അതോറിറ്റി. വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒപ്പം അനധികൃത നിർമ്മാണങ്ങളും നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സർക്കാരിന് ഒന്നും മറച്ച് വെക്കാനില്ല. കുടിയേറ്റ ജനതയെ വിശ്വാസത്തിലെടുത്ത പ്രവർത്തനമാണ് സർക്കാർ നടത്തിയത്. ഇടുക്കി മെഡിക്കൽ കോളജ് ഒപി ബ്ലോക്ക്‌ പൂർത്തിയാക്കി. മറ്റു ബ്ലോക്കുകൾ നിർമാണം നടക്കുന്നു.

വന്യ ജീവി ആക്രമണം നേരിട്ടവർക്ക് 31 കോടി നഷ്ട പരിഹാരം നൽകിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. എന്നാൽ ചില വിഷയങ്ങളിൽ അനാവശ്യ ഭീതി ഉണ്ടാക്കാൻ ചിലർ ശ്രമിച്ചു. ഇടുക്കിയിൽ മാത്രം 37815 പേർക്ക് കഴിഞ്ഞ ഭരണകാലത്തു വിതരണം ചെയ്തു. ഈ സർക്കാർ 6489 പട്ടയം നൽകി. 2021 തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയിൽ പറഞ്ഞിരുന്ന പോലെ ഭൂ പതിവ് നിയമം ഭേദഗതി ചെയ്തു. നടപ്പാക്കാൻ കഴിയുന്നത് മാത്രമേ എൽ ഡി എഫ് പറയൂ. പറഞ്ഞാൽ അത് ചെയ്യും. ഭൂ പതിവ് ചട്ടങ്ങളിലും ഭേദഗതി വരുത്തുമെന്നും പിണറായി പറഞ്ഞു.

സാധാരണക്കാരൻ ജീവനോപാധിയായി കണ്ടെത്തിയിരിക്കുന്ന നിർമാണങ്ങൾ ക്രമവത്ക്കരിക്കും. നിശ്ചിത അളവ് വരെ അപേക്ഷ ഫീസ് മാത്രം ഈടാക്കും. അതിന് മുകളിൽ ഫീസ് ഇടാക്കും. അളവ് എത്രയെന്നു ചട്ടത്തിന്റെ ഭാഗമായി തീരുമാനിക്കും. വാണിജ്യ ആവശ്യത്തിന് നിർമിച്ച കെട്ടിടത്തിന് ഫീസ് ഒടുക്കേണ്ടി വരും. കെട്ടിടങ്ങൾ സർക്കാരിലേക്ക് ഏറ്റെടുക്കില്ല. പട്ടയ വ്യവസ്ഥകൾ ലംഘിച്ച് പണിത കെട്ടിടങ്ങൾ പൊതു ആവശ്യവും വാണിജ്യ ആവശ്യവും രണ്ടായി കാണും. ടൂറിസം മേഖലയിലെയും ചെരിഞ്ഞ പ്രദേശങ്ങളിലെയും നിർമാണങ്ങൾക്ക് പ്രത്യേക ചട്ടം കൊണ്ടു വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...