പത്തനംതിട്ട : എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ – ഫോണ്‍ പദ്ധതി നാളെ (ജൂണ്‍ 5) വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. പത്തനംതിട്ട ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. വൈകിട്ട് നാലിന് ഓമല്ലൂര്‍ ഗവ എച്ച്എസ്എസില്‍ ആറന്മുള മണ്ഡല തല പരിപാടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും വൈകുന്നേരം മൂന്നിന് മൂന്നാളം ഗവ ലോവര്‍ പ്രൈമറി സ്‌കൂളില്‍ അടൂര്‍ മണ്ഡലം തല പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വൈകിട്ട് മൂന്നിന് കുറ്റൂര്‍ ഗവ എച്ച്എസ്എസില്‍ തിരുവല്ല മണ്ഡലതല പരിപാടിയില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും വൈകിട്ട് നാലിന് കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂളില്‍ റാന്നി മണ്ഡലതല പരിപാടിയില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും വൈകിട്ട് മൂന്നിന് കൈപ്പട്ടൂര്‍ ഗവ വിഎച്ച്എസ്എസില്‍ കോന്നി മണ്ഡല തല പരിപാടിയില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും പങ്കെടുക്കും. ജന പ്രതിനിധികളും പരിപാടിയുടെ ഭാഗമാകും. സംസ്ഥാന തല ഉദ്ഘാടന പരിപാടി എല്ലാ വേദികളിലും തത്സമയം എല്‍ഇഡി വാളില്‍ പ്രദര്‍ശിപ്പിക്കും. കളക്ടറേറ്റിലും ഉദ്ഘാടന പരിപാടി തത്സമയം പ്രദര്‍ശിപ്പിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ-ഫോണ്‍ ഇന്റര്‍നെറ്റ് എത്തും. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. നിലവില്‍ 18000 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി.
40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങള്‍ കെ-ഫോണ്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റര്‍ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളിങ്ങും പൂര്‍ത്തിയാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു. പത്തനംതിട്ട ജില്ലയില്‍ കെ – ഫോണ്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ ഇതുവരെ കേബിള്‍ സ്ഥാപിച്ചുകഴിഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ 500 ഭവനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഉള്‍പ്പടെ 1331 സ്ഥാപനങ്ങളിലും ഇതിനകം കെ -ഫോണ്‍ കണക്ഷന്‍ നല്കിക്കഴിഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033