Saturday, June 1, 2024 2:25 pm

മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഭരണഘടനയ്ക്ക് അനുസരിച്ച് ; ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെയല്ല – എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാര്‍ ധൂര്‍ത്ത് കാണിക്കുന്നുവെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്ത് ധൂര്‍ത്തെന്ന് പറയാന്‍ എന്ത് അധികാരമാണ് ഗവര്‍ണര്‍ക്കുള്ളതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഭരണഘടനാപരമായ കാര്യങ്ങള്‍ പോലും ചെയ്യാത്ത ആളുടെ വാക്കിന് മറുപടി പറയുന്നില്ല. മുഖ്യമന്ത്രി പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനയ്ക്ക് അനുസരിച്ചാണ്. അല്ലാതെ ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെയല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. സംസ്ഥാനത്ത് ധൂര്‍ത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂള്‍ പണിയുകയാണ് സര്‍ക്കാരെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.

സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണ്. സാധാരണക്കാരുടെ പെന്‍ഷന്‍ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്‌സിറ്റി ബില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അധികച്ചെലവ് വരുന്ന കാര്യങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ തന്റെ അനുമതി വേണം. മണി ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍. അതില്ലാതെ പാസാക്കിയത് ഭരണഘടനാപരമായ കാര്യമാണോ? മുഖ്യമന്ത്രി നേരിട്ട് വന്നു വിശദീകരിക്കുന്നതു വരെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരു പ്രയോജനവുമില്ലാത്ത മെഡിസെപിലേക്ക് 500 ; കൂടെ ‘ജീവാനന്ദം’; ജീവനക്കാരുടെ പോക്കറ്റടിക്കുന്നുവെന്ന് വി ഡി...

0
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന...

സപ്ലൈകോയില്‍ മുളകിന്റെയും വെളിച്ചണ്ണയുടെയും വില കുറച്ചു

0
തിരുവനന്തപുരം: മുളകിന്റെയും വെളിച്ചണ്ണയുടെയും വിലകുറച്ച് സപ്ലൈകോ. വെളിച്ചണ്ണയ്ക്ക് ഒന്‍പത് രൂപയും മുളകിന്...

തൃശൂരില്‍ മിന്നലേറ്റ് രണ്ടു മരണം

0
തൃശൂര്‍: ജില്ലയില്‍ കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് രണ്ടു മരണം. വലപ്പാട് കോതകുളം...

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ ; യൂട്യൂബർ സഞ്ജുവിന് കാറും നഷ്ടമാകും ; ടാറ്റ സഫാരി...

0
ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ കുളിച്ചുള്ള യാത്രയില്‍ യൂട്യൂബര്‍ സഞ്ജു ടെക്കി...