രാഷ്ട്രീയ ഭരണ തലങ്ങളിൽ ക്രൈസ്തവ സമൂഹം പിൻതള്ളപ്പെടുന്നു : ബിഷപ്പ് ജോസ് ജോർജ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ഒരേ സമുദായത്തിലെ കൂടുതൽ അംഗങ്ങൾക്ക് മന്ത്രിസഭയിൽ അടക്കം ഭീകരമായ ഭൂരിപക്ഷം നൽകി പ്രാതിനിധ്യത്തെ അട്ടിമറിച്ച് ക്രൈസ്തവ വിഭാഗത്തെ അധികാര സ്ഥാനങ്ങളിൽ നിന്ന് അകറ്റിനിർത്താനുള്ള സർക്കാർ ശ്രമം അവസാനിപ്പിക്കണമെന്ന് സി.എസ്സ്.ഐ സഭ കൊല്ലം- കൊട്ടാരക്കര ഭദ്രാസനാധിപൻ റൈറ്റ് റവ. ജോസ് ജോർജ് പറഞ്ഞു. നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് റാന്നി നിയോജക മണ്ഡലം പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ മിഷനറിമാർ ചെയ്ത സേവനത്തെ മറന്നു കൊണ്ട് സഭയ്ക്കെതിരെയും മിഷനറിമാർക്കെതിരെയും നടക്കുന്ന സംഘടിത ആക്രമണങ്ങളിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ക്രിസ്ത്യൻ വിഭാഗത്തിലുള്ള കുട്ടികൾക്ക് ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ മാറ്റാൻ സർക്കാർ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. റവ ബിജു എ എസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ മുഖ്യ പ്രഭാഷണം നടത്തി. റവ.സജു തോമസ്, റവ.ഹാപ്പി, റവ അജു പാണ്ടിയത്ത്, ക്യാപ്റ്റൻ ടിനോ തോമസ്, പ്രശാന്ത് മോളിയ്ക്കൽ, രാജു തേക്കടയിൽ, ക്യാപ്റ്റൻ ജയ്സി ടിനോ, പാസ്റ്റർ ഗോപി, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...