തിരുവനന്തപുരം: പൗരത്വ രജിസ്റ്റർ വളഞ്ഞ വഴികളിലൂടെ നടപ്പിലാക്കുന്നതിനുള്ള നീക്കമാണ് എസ്ഐആറെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എസ്ഐആർ വിഷയത്തിൽ ഒട്ടേറെ ആശങ്കകൾ ഉയർന്നു വന്നിട്ടുണ്ട്. ബിഹാറിൽ നടന്ന എസ്ഐആർ പ്രക്രിയ അത്തരം ആശങ്കകൾ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാറിന്‍റെ താൽപര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ട് ഇടപെടുകയാണ്. കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വക്കിൽ നിൽക്കുന്ന സാഹചര്യമാണുള്ളത്. ഈ ഘട്ടത്തിലെ തീവ്ര പരിശോധന നടക്കുന്ന കാര്യമല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ഈ ഘട്ടത്തിലാണ് കേരളത്തെ ഒഴിവാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യം ഉന്നയിച്ചത്. ഇതിനെ ഇടതുപക്ഷ മുന്നണി പിന്തുണയ്ക്കുന്നു. എസ്ഐആർ ഒരു കാരണവശാലും കേരളത്തിൽ അംഗീകരിക്കാൻ സാധിക്കില്ല. കേരള നിയമസഭ ഏകകണ്ഠേനെ സർക്കാർ നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രമേയം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























