മൂവാറ്റുപുഴ കെഎസ്ഇബി ഓഫീസിലെ സാമ്പത്തിക ക്രമക്കേടില്‍ വിശദീകരണവുമായി കെഎസ്ഇബിയിലെ സിഐടിയു സംഘടന

For full experience, Download our mobile application:
Get it on Google Play

എറണാകുളം: മൂവാറ്റുപുഴ പോത്താനിക്കാട് കെഎസ്ഇബി ഓഫീസിലെ സാമ്പത്തിക ക്രമക്കേടില്‍ വിശദീകരണവുമായി കെഎസ്ഇബിയിലെ സിഐടിയു സംഘടന. സസ്പെന്‍ഷന്‍ നേരിട്ട സബ് എന്‍ജിനീയര്‍ ഗിരീഷ് സംഘടനയുടെ ഭാരവാഹിയല്ലെന്ന് കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അസത്യങ്ങള്‍ പ്രസിദ്ധീകരിച്ച് കെഎസ്ഇബിയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സിഐടിയു സംഘടനയെയും പ്രവര്‍ത്തകരെയും പൊതുജനമധ്യത്തില്‍ തെറ്റായി ചിത്രീകരിക്കുവാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗിരീഷ് ഉള്‍പ്പെടെ മൂന്ന് പേരെ കെഎസ്ഇബി ഇന്നലത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഗിരീഷിന് പുറമെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഗണേഷ് കുമാര്‍ പി.ജി, വര്‍ക്കര്‍ എല്‍ദോ കെ.എം എന്നിവര്‍ക്ക് എതിരെയായിരുന്നു നടപടി. അതേസമയം വര്‍ക്കര്‍ എല്‍ദോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഐഎന്‍ടിയുസിയുടെ സജീവ പ്രവര്‍ത്തകനുമാണെന്നും സിഐടിയു ചൂണ്ടിക്കാട്ടി. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പിന്‍വലിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ ആഭ്യന്തര വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് പോത്താനിക്കാടില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയ തുക കെഎസ്ഇബി അക്കൗണ്ടില്‍ അടയ്ക്കാതിരിക്കുക, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ അനുവദിക്കുക തുടങ്ങിയ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.ബന്ധുക്കളുടെ പേരില്‍ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് എല്‍ദോ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായും ഔദ്യോഗിക സമയത്ത് ചുമതലകള്‍ നിര്‍വഹിക്കാതെ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...