സ്റ്റോപ് സിഗ്നൽ നോക്കാതെ ചീറിപാഞ്ഞ് കാർ : ഇന്ത്യൻ വംശജനായ വിദ്യാർഥി കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊളംബസ് (ഒഹായോ) : ഒഹായോയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ വിദ്യാർഥി സരോഷ് ഷേത്ത് (21) ആണ് സർവകലാശാലാ ക്യാംപസിനു സമീപത്തെ നോർത്ത് ഹൈ സ്ട്രീറ്റ്–ഈസ്റ്റ് 11–ാം അവന്യു ജംക്ഷനിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. ചുവപ്പ് സിഗ്നൽ മറികടന്നെത്തിയ കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് കാൽനടയാത്രക്കാരെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സരോഷിനെ ഒഹായോ സ്റ്റേറ്റ് വെക്സ്നർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരും ചികിത്സയിലാണ്. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നോയെന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...