ചെങ്ങന്നൂർ : പ്രതിഭ എന്നത് ക്ലാസ് മുറികളിൽ നിന്ന് മാത്രം ഉണ്ടാകുന്നതല്ല പഠനത്തോടൊപ്പം മറ്റു പല കഴിവുകളിൽ ഉയർന്ന നിലവാരം പുലർത്തുന്നതിൻ്റെ കൂടി ആകെ തുകയാണെന്ന് ചീഫ്.സെക്രട്ടറി ഡോ. വി വേണു ഐഎഎസ് പറഞ്ഞു. നിയോജക മണ്ഡലത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ വിവിധ പരീക്ഷകളിലും വിവിധ മേഖലകളിലും ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന പ്രതിഭാ പുരസ്കാരം എംഎൽഎ മെറിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. ജീവിതം കൊണ്ട് എന്തു നേടണമെന്നുള്ള തീരുമാനമെടുക്കാനുള്ള പക്വതയും വിവരവും യുവതലമുറയ്ക്ക് ണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ചെങ്ങന്നൂർ ഐച്ച് ആർഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം കൊണ്ട് ഉണ്ടാകേണ്ട ഏറ്റവും വലിയ ലക്ഷ്യം നല്ല മനുഷ്യനാകുക എന്നതാവണം. പുതിയ ലോകത്തോടു മത്സരിക്കുവാൻ കഴിയുന്ന ഹൃദയവും. മനസ്സും നമ്മുടെ കുട്ടികൾക്ക് ഉണ്ടാകണം. ചെങ്ങന്നൂരിൽ നിർമ്മാണം പുരോഗമിക്കുന്ന സിവിൽ സർവ്വീസ് അക്കാദമി ഒരു വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, സംവിധായകൻ ബ്ലെസി , സാഹിത്യകാരൻ ബെന്യാമിൻ, നടൻ കെ ആർ ഗോകുൽ, നോവൽ നായകൻ നജീബ് എന്നിവർ മുഖ്യാതിഥികളായി.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം സലിം , നഗരസഭ ചെയർപേഴ്‌സൺ ശോഭ വർഗ്ഗീസ്, എം എച്ച് റഷീദ്, എം ശശികുമാർ,
പി ഡി ശശിധരൻ, കെ ആർ രാധാബായി, ടി സുകുമാരി, പുഷ്പലത മധു,
കെ കെ സദാനന്ദൻ.ടി സി സുനിമോൾ, കെ ആർ മുരളീധരൻ പിള്ള, പ്രസന്ന രമേശൻ, ടി വി രത്നകുമാരി, വിജയമ്മ ഫിലേന്ദ്രൻ, എം കെ ശ്രീകുമാർ , വത്സല മോഹൻ, ഹേമലത മോഹൻ, മഞ്ജുള ദേവി, ജി വിവേക്, വി വിജി, കെ ജെ ബിന്ദു ,അശോകൻ, സുരേന്ദ്രൻ പിള്ള, ജി കൃഷ്ണകുമാർ ,സ്മിതാധരൻ എന്നിവർ സംസാരിച്ചു.
ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ സ്വാഗതവും സ്വാഗതസംഘം കൺവീനർ എം കെ മനോജ് നന്ദിയും പറഞ്ഞു.