കുഴിമന്തിക്കട ആക്രമണം ; പോലീസുകാരനെ സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കുഴിമന്തിക്കട അടിച്ചു തകർത്ത പോലീസുകാരനെതിരെ നടപടി. പ്രതി ജോസഫിനെ സസ്പെൻഡ് ചെയ്തു. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായിരുന്നു ജോസഫ്. കോട്ടയം എസ്പിയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ വൈകിട്ടാണ് ആലപ്പുഴ വലിയ ചുടുകാട് ജങ്ഷനിലെ കുഴിമന്തി കടയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചായിരുന്നു കട തല്ലിത്തകർത്തത്. വാക്കത്തിയുമായെത്തിയ ജോസഫ് ഹോട്ടലിന് ഉള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും കട ആക്രമിക്കുകയുമായിരുന്നു. കടയിലെ ഗ്ലാസുകളെല്ലാം ജോസഫ് പൊട്ടിച്ചു. സംഭവ സമയം ജോസഫ് മദ്യപിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. തെറ്റുപറ്റിയെന്നും നിങ്ങളുടെ മക്കൾക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റതെങ്കിൽ എന്തുചെയ്യുമായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് ചോദിച്ചു. പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിലെ ബാറിൽ തീപിടിത്തം : 27 മരണം ; 22 പേർ അതീവ ഗുരുതരാവസ്ഥയിൽ

0
ബാങ്കോക്ക് : തായ്‌ലൻഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർ...

പിഎം ശ്രീ : എൽഡിഎഫിന് തെറ്റുപറ്റി ; പിണറായിയുടെ മുൻ അഡീ.പ്രൈവറ്റ് സെക്രട്ടറി

0
തിരുവനന്തപുരം : മന്ത്രിസഭയെ മറികടന്ന് എൽ.ഡി.എഫ്. സർക്കാർ പി.എം.ശ്രീ കരാറിൽ ഒപ്പിട്ടത്...

മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ

0
പാലക്കാട്‌: പാലക്കാട്‌ വടകരപ്പതിയിൽ മൂക്കുത്തിയ്ക്ക് വേണ്ടി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിച്ച...

വീണ്ടും ഇറാനിൽ യുഎസ് ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ടെഹ്റാൻ : ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം. ഞായറാഴ്ച ഹോർമോസ്ഗാൻ പ്രവിശ്യയിൽ...