വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം തിരുവനന്തപുരം ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട കർഷകർക്ക് കൃഷി അനുബന്ധ മേഖലകളിൽ സുസ്ഥിരമായ ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിലേക്ക് വിവിധ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്. സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ, കാട്ടാക്കട ബ്ലോക്കുകളിൽ നിന്നായി 100 ഓളം പട്ടിക വിഭാഗത്തിൽപ്പെട്ട കർഷകർ പങ്കെടുത്തു.

മിത്രനികേതൻ ജോയിൻ ഡയറക്ടർ ഡോ.രഘു രാംദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ വി കെയിലെ കാർഷിക എൻജിനീയർ ചിത്രാ ജി സ്വാഗതം ആശംസിച്ചു. കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വീണ എസ് എസ് ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത പരിപാടിയിൽ കാട്ടാക്കട പഞ്ചായത്തിലെ മികച്ച കർഷകയായി തെരഞ്ഞെടുക്കപ്പെട്ട ഭായി. എസ്, കിളിമാനൂർ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സംരംഭകൻ ലിജു ടി എന്നിവരെ ആദരിച്ചു. തുടർന്ന് കെ വി കെ യിലെ ശാസ്ത്രജ്ഞരായ  മഞ്ജു തോമസ്, ബിന്ദു ആർ മാത്യൂസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത കർഷകർക്ക് പച്ചക്കറി വിത്ത്, ജൈവവളങ്ങൾ, ജൈവ കീടരോഗ ഉപാധികൾ മുതലായവ കെ വി കെയിൽ നിന്നും ലഭ്യമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...