പത്തനംതിട്ട നഗരത്തില്‍ കോണ്‍ക്രീറ്റ് റോഡ്‌ ഇടിഞ്ഞുതാണ് അപകടഭീഷണിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന് പുറകില്‍ കൂടി ചന്തയിലേക്ക് കടക്കുന്ന കോണ്‍ക്രീറ്റ് റോഡിന്റെ മധ്യ ഭാഗം ഇടിഞ്ഞുതാണ് അപകട ഭീഷണിയില്‍. പത്തനംതിട്ട നഗരത്തിലുള്ള പ്രധാന ഇടറോഡുകളില്‍ ഒന്നാണ് ഇത്. ഗാന്ധി സ്ക്വയര്‍ ഭാഗത്തേക്കും ചന്തയുടെ ഭാഗത്തേക്കും മിനി സിവില്‍ സ്റ്റേഷനിലേക്കും സമീപത്തെ ആശുപത്രിയിലേക്കുമെല്ലാം പോകുവാന്‍ ജനങ്ങള്‍ ആശ്രയിക്കുന്ന റോഡുകളില്‍ പ്രധാനപ്പെട്ടതുമാണ്. കാലങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ വന്നതോടെ റോഡിലെ പല ഭാഗങ്ങളും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. കോണ്‍ക്രീറ്റ് ചെയ്ത റോഡ്‌ നടുഭാഗം ഇടിഞ്ഞു താഴ്ന്നതോടെ ഇരുചക്ര വാഹനയാത്രക്കാര്‍ ഇവിടെ അപകടത്തില്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

റോഡിന്റെ ഒരു വശത്തെ ഓടയ്ക്ക് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കാത്തതും വലിയ അപകടഭീഷണിയായി നിലകൊള്ളുകയാണ്. പൊതുവേ വീതി കുറഞ്ഞ ഈ റോഡില്‍ കൂടി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ടയറുകള്‍ ഓടയില്‍ വീണ് അപകടങ്ങളും നടന്നിട്ടുണ്ട്. ഓടയ്ക്ക് സ്ലാബ് സ്ഥാപിക്കുവാന്‍ നാട്ടുകാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും അധികാരികള്‍ ചെവിക്കൊണ്ടില്ല. ഗാന്ധി സ്ക്വയറില്‍ നിന്ന് വരുന്ന റോഡും ചന്തയില്‍ നിന്നും വരുന്ന റോഡും മിനി സിവില്‍ സ്റ്റേഷന് പുറകിലുള്ള റോഡിലാണ് സംഗമിക്കുന്നത്. റോഡുകള്‍ സംഗമിക്കുന്ന ഭാഗവും തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെകഴിഞ്ഞു. എന്നിട്ടും അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ അധികാരികളുടെ അനുമതി കാത്തുകിടക്കുകയാണ് ഈ കോണ്‍ക്രീറ്റ് റോഡ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...