എറണാകുളത്തെ തട്ടുകടകൾ അടക്കമുള്ള ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്താൻ കളക്ടറുടെ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ജില്ലയിലെ തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശിച്ചു. പഴകിയ ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം മൂലം പലയിടത്തും ഭക്ഷ്യ വിഷബാധയും ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിർദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തി നിയമ ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. പോലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പു മേധാവികൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

എറണാകുളം കളമശ്ശേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി പരാതി. അങ്കമാലി ഡി പോൾ കേളേജിലെ നാല് വിദ്യാർത്ഥികൾക്കാണ് ശരീരത്തിൽ തുടിപ്പ് കാണപ്പെട്ടത്. തനിമ എന്ന ഹോട്ടലിൽ നിന്നും ബീഫ് കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നാണ് പരാതി. അസ്വസ്ഥതയുണ്ടായ വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

തൃശ്ശൂരിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവൃത്തിച്ച ഹോട്ടൽ പൂട്ടിക്കാൻ ഭക്ഷ്യ സുരക്ഷ സംഘം എത്തിയപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. ഇന്നലെ പൂട്ടിയ ഹോട്ടൽ അനുമതി ഇല്ലാതെ തുറന്നത് അടക്കണമെന്ന് ആവശ്യപ്പെട്ട ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥയെ കടയുടമ ഫോണിൽ ഭീഷണിപ്പെടുത്തി. സ്ഥാപനം പ്രവർത്തിക്കുന്നതിൻ്റെ ദൃശ്യങ്ങൾ എടുക്കാൻ എത്തിയ മാധ്യമപ്രവ‍ർത്തകരെയും ജീവനക്കാർ തടഞ്ഞു. പോലീസ് അകമ്പടിയിൽ എത്തിയ ഉദ്യോഗസ്ഥർക്ക് ഒരു മണിക്കൂറിന് ശേഷമാണ് ഹോട്ടൽ വീണ്ടും പൂട്ടാനായത്. എംജി റോഡിലെ ബുഹാരിസ് എന്ന ഹോട്ടലിലാണ് സംഭവം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച സംഭവിച്ചതായി കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച...

മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്ന് മുന്‍ മന്ത്രി പി രാജീവ്

0
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്ന് മുന്‍ മന്ത്രി...

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ്...

0
തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ...

കോട്ടയത്ത് ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

0
കോട്ടയം: ശക്തമായ മഴയിൽ കോട്ടയം അയർക്കുന്നം അറുമാനൂരിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു....