നിവിൻ പോളിക്കെതിരായ പരാതി വ്യാജം – പരിചയപ്പെടുത്താൻ മാത്രം സെലിബ്രിറ്റിയാണോ അവർ ; നിര്‍മ്മാതാവ് എ കെ സുനിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: നിവിൻ പോളിക്കെതിരായ പീഡന പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നിര്‍മ്മാതാവ് എ കെ സുനിൽ. യുവതിയുടെ പരാതിയിൽ നിവിൻ പോളിക്ക് പുറമെ എ.കെ സുനിൽ അടക്കം ആറു പേരെയാണ് പോലീസ് പ്രതിചേർത്തത്. താൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പോലീസ് കേസിനെ നിയമപരമായി നേരിടുമെന്നും മറ്റു ലക്ഷ്യങ്ങളോടെയാണ് പരാതിയെന്നും എ കെ സുനില്‍ വ്യക്തമാക്കി. വ്യാജ പരാതിയാണ് നൽകിയിട്ടുള്ളത്. നിവിൻ പോളിക്ക് അവരെ പരിചയപ്പെടുത്താൻ മാത്രം അവര്‍ സെലിബ്രിറ്റിയാണോയെന്നും എ കെ സുനില്‍ ചോദിച്ചു. നിവിൻ പോളിയെ അവര്‍ക്ക് പരിചയപ്പെടുത്തികൊടുത്തിട്ടില്ല. വ്യാജ പരാതി നല്‍കുന്നവരെ ശിക്ഷിക്കണം. അത് നിയമനടപടിയിലൂടെ സാധിക്കൂ. അധികം സമയം എടുക്കാതെ അതില്‍ ഒരു തീരുമാനം ഉണ്ടാകണം.

നിവിൻ പോളിയെ എന്തിനുവേണ്ടി ഇവർക്ക് പരിചയപ്പെടുത്തി കൊടുക്കണം. എന്താണ് അതിന്റെ  സാഹചര്യമെന്ന് അറിയില്ല. അവര് പറയുന്നത് എല്ലാം കളവാണ്. നേരത്തെ ഇവര്‍ നല്‍കിയ പരാതി പോലീസ് അന്വേഷിച്ച് കളവാണെന്ന് വ്യക്തമായതായിട്ടാണ് അറിവ്. ഇപ്പോള്‍ വന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എ കെ സുനില്‍ പറഞ്ഞു. അതേസമയം ആരോപണത്തിൽ സത്യമില്ലെന്ന് നിവിൻ പോളിയുമായി ദുബായിൽവെച്ച് കൂടിക്കാഴ്ച നടത്തിയ റാഫേലും പറഞ്ഞിരുന്നു.  നിര്‍മാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയതെന്നാണ് പരാതിക്കാരിയുടെ ആരോപണം. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ദുബൈയിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നൽകിയതാണ്. ലോക്കൽ പോലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നുമാണ് പരാതിക്കാരി പറഞ്ഞത്.

പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിൽ ആറാം പ്രതിയാക്കിയാണ് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമാതാവ് എ കെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്. ആരോപണം നിവിൻ പോളി നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിൻ പോളി പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളിപറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...